പ്രതീകാത്മകചിത്രം 
Kerala

നടന്നുപോയപ്പോള്‍ അപമാനിക്കാന്‍ ശ്രമം ; ചെറുത്തപ്പോള്‍ ലോറിയില്‍ കയറി രക്ഷപ്പെട്ടു ; പിന്നാലെ കാറില്‍ യുവതിയുടെ 'ചേസ്' ; യുവാവ് പിടിയില്‍

എക്‌സ്‌റേ കവലയിലെ സിഗ്‌നലില്‍ എത്തിയപ്പോള്‍ ലോറിയുടെ ഫോട്ടോ എടുത്ത് ഇതുള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : അപമാനിക്കാന്‍ ശ്രമിച്ചയാളിനെ പിന്തുടര്‍ന്ന് ഫോട്ടോയെടുത്ത് യുവതി പൊലീസിന് കൈമാറി. ഇതിന്‍രെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ യുവാവിനെ പൊലീസ് പിടികൂടി. തൃശൂര്‍ കൊടകര സ്വദേശി ഷനാസിനെ (27) ആണ് ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ടു ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷനു സമീപത്തെ റോഡിലൂടെ നടന്നുപോയ യുവതിയെ  ഷനാസ് പിന്നാലെ ചെന്ന് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ലോറിയില്‍ ആലപ്പുഴ ഭാഗത്തേക്കു പോയി. പിറകെ വന്ന കാര്‍ യാത്രികരോടു വിവരം പറഞ്ഞ യുവതി ഇതേ കാറില്‍ ലോറിയെ പിന്തുടര്‍ന്നു.

എക്‌സ്‌റേ കവലയിലെ സിഗ്‌നലില്‍ എത്തിയപ്പോള്‍ ലോറിയുടെ ഫോട്ടോ എടുത്ത് ഇതുള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മറ്റു സ്‌റ്റേഷനുകളിലേക്ക് ചേര്‍ത്തല പൊലീസ് നല്‍കിയ സന്ദേശത്തെ തുടര്‍ന്നു കണിച്ചുകുളങ്ങരയ്ക്കു സമീപം മാരാരിക്കുളം പൊലീസ് ലോറി തടഞ്ഞ് യുവാവിനെ പിടികൂടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT