Kerala

നടി ആക്രമിക്കപ്പെട്ട കേസില്‍ ഉന്നതതലയോഗം തുടരുന്നു; കൂടുതല്‍ അറസ്റ്റുണ്ടാകുമോ എന്നാശങ്കയില്‍ സിനിമാ ലോകം

ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ആലുവ പൊലീസ് ക്ലബില്‍ ചേരുന്നു -  കേസിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ സാഹചര്യത്തിലാണ് യോഗം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണ തലവനായ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ആലുവ പൊലീസ് ക്ലബില്‍ ചേരുന്നു. കേസിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ സാഹചര്യത്തിലാണ് യോഗം.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പോലീസിന് ഇതുവരെ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുന്ന കാര്യവും യോഗം പരിഗണിക്കുന്നു. എല്ലാ വിധത്തിലുമുള്ള പരിശോധന കഴിഞ്ഞ ശേഷം പഴുതടച്ചുള്ള നടപടിയാണ് അന്വേഷണ സംഘത്തിന്റെ ആലോചന. മൊബൈല്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പടെയുള്ള തെളിവുകളും ദിലീപ്, നാദിര്‍ഷ, അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളും അന്വേഷണ സംഘം വിലയിരുത്തും.ഡിജിപി ലോക്‌നാഥ് ബെഹ്‌റ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഐജിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പുതിയ പള്‍സര്‍ 125 ലോഞ്ച് ഓഗസ്റ്റ് 12ന്; ഏകദേശം 85,000 രൂപ വില, ഫീച്ചറുകള്‍

ഇടുക്കിയില്‍ കനത്ത മഴ: നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു

നാപ്കിനില്‍ ഇന്ത്യയുടെ അപൂര്‍ണമായ ഭൂപടം, നോര്‍ത്ത് ഈസ്റ്റും കശ്മീരും ഇല്ല: വിമര്‍ശിച്ച് ലവ്‌ലിന

നീരൊഴുക്ക് ശക്തം: കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുടര്‍ന്നു, കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം