Kerala

നടിയുടെ ചിരിക്കുന്ന മുഖം വീഡിയോയില്‍ വേണമെന്ന് ക്വട്ടേഷന്‍ നല്‍കിയ ആള്‍ പറഞ്ഞെന്ന് സുനില്‍കുമാര്‍;ക്വട്ടേഷന്‍ നാല് വര്‍ഷം പഴക്കമുള്ളത്

നടിയുടെ ചിരിച്ച മുഖവും വിരലിലെ മേതിരവും ദൃശ്യത്തില്‍ കൃത്യമായി ഉണ്ടായിരിക്കണമെന്ന് ക്വട്ടേഷന്‍ നല്‍കിയ വ്യക്തി നിര്‍ദ്ദേശിച്ചിരുന്നതായാണ് സുനില്‍കുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് നാല് വര്‍ഷം പഴക്കമുള്ള ക്വട്ടേഷനെ തുടര്‍ന്നാണെന്ന് സുനില്‍ കുമാര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര രകോടി രൂപയ്ക്കാണ് സുനില്‍കുമാര്‍ ക്വട്ടേഷന്‍ ഉറപ്പിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവം വിജയിച്ചാല്‍ 62 കോടി രൂപയുടെ ലാഭം ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്ക് ഉണ്ടാകും എന്ന് സുനില്‍കുമാര്‍ പറഞ്ഞതായാണ് വിവരം. ഇതുസംബന്ധിച്ച് നടിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. 

നടിയുടെ ചിരിച്ച മുഖവും വിരലിലെ മേതിരവും ദൃശ്യത്തില്‍ കൃത്യമായി ഉണ്ടായിരിക്കണമെന്ന് ക്വട്ടേഷന്‍ നല്‍കിയ വ്യക്തി നിര്‍ദ്ദേശിച്ചിരുന്നതായാണ് സുനില്‍കുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. അതിനാലാണ് ആക്രമിക്കപ്പെട്ടപ്പോള്‍ കരഞ്ഞ നടിയോട് ചിരിക്കാന്‍ ആവശ്യപ്പെട്ടെതെന്നും സുനില്‍കുമാര്‍ സമ്മതിച്ചു.മലയാള സിനിമ മേഖലയിലെ പ്രമുഖര്‍ തന്നെയാകും ക്വട്ടേഷന് പിന്നില്‍ എന്ന നിഗമനത്തിലാണ് പൊലീസ്. 

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത ദിലീപിന്റെ ഭൂമിയടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിക്കും. സിനിമ മേഖലയിലെ കൂടുതല്‍ ആളുകളെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്‌തേക്കുമെന്നാണ്  ലഭിക്കുന്ന സൂചനകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT