Kerala

നടിയെ ആക്രമിച്ച കേസ്; രഹസ്യ വിചാരണയ്ക്ക് കോടതി നിർദേശം

കേസ് പരിഗണിക്കുന്ന എറണാകുളം സിബിഐ കോടതി (അഡീ. സെഷൻസ് കോടതി)യാണ് നിർദേശം നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച് ദ‌ൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ രഹസ്യ വിചാരണയ്ക്കു കോടതി നിർദേശം നൽകി. കേസ് പരിഗണിക്കുന്ന എറണാകുളം സിബിഐ കോടതി (അഡീ. സെഷൻസ് കോടതി)യാണ് നിർദേശം നൽകിയത്. നേരത്തെ ഹൈക്കോടതിയും ഇതേ നിർദേശം നൽകിയിരുന്നു. 

കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളെ ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കി. പ്രതിയായ നടൻ ദിലീപ് ഹാജരായില്ല. ദിലീപിനെതിരെ കേസിൽ കുറ്റം ചുമത്തുന്നത് സുപ്രീം കോടതി താത്കാലികമായി തടഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ കേസിൽ പ്രാഥമിക വാദത്തിന് തടസമില്ലെന്ന് കോടതി വിലയിരുത്തി. 

കേസിൽ പ്രതികൾക്കു നൽകാൻ കഴിയുന്ന രേഖകൾ ഏതൊക്കെയാണെന്നു പ്രോസിക്യൂഷൻ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഈ മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും. 2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമണത്തിന് ഇരയായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍