Kerala

‌നടിയെ ആക്രമിച്ച കേസ്: ലാലിനെയും കുടുംബത്തെയും പ്രതിഭാ​ഗം നാളെ വിസ്തരിക്കും, ഏറെ നിർണായകം 

കേസിലെ മുഖ്യസാക്ഷിയായ അഭിഭാഷകൻ ഇ എസ് പൗലോസിന്റെ വിസ്താരം ഇന്നലെ പൂർത്തിയായി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നിർണായക സാക്ഷികളായ നടനും സംവിധായകനുമായ ലാലിനെയും കുടുംബത്തെയും നാളെ വിസ്തരിക്കും. പ്രതിഭാ​ഗത്തിന്റെ വിസ്താരമാണ് നാളെ നടക്കുന്നത്. കേസിലെ മറ്റൊരു മുഖ്യസാക്ഷിയായ അഭിഭാഷകൻ ഇ എസ് പൗലോസിന്റെ വിസ്താരം ഇന്നലെ പൂർത്തിയായിരുന്നു. ഒന്നാം പ്രതിയായ പൾസർ സുനിയുടെയും എട്ടാം പ്രതിയായ ദിലീപിന്റെയും അഭിഭാഷകരാണ് പൗലോസിനെ വിസ്തരിച്ചത്. 

കഴിഞ്ഞ മാസം ആദ്യം ലാലിന്റെയും കുടുംബാം​ഗങ്ങളുടെയും വിസ്താരം വാദിഭാ​ഗം നടത്തിയിരുന്നു. അന്ന് ലാലിനൊപ്പം ഭാര്യയും മകളും കോടതിയിൽ എത്തിയിരുന്നു. ലാലിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനു ശേഷം ക്വട്ടേഷൻ സംഘം ലാലിന്റെ വീടിന് സമീപമാണ് നടിയെ ഇറക്കിവിട്ടതും. 

ഇന്ന് സാക്ഷി വിസ്താരങ്ങളൊന്നും നടക്കുന്നില്ല. കഴിഞ്ഞ ദിവസം നടത്താനിരുന്ന നടി ഭാമയുടെ വിസ്താരം മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി