Kerala

നന്ദന്‍കോട് കൂട്ടക്കൊല: ഒളിവില്‍ പോയ കേഡല്‍ പൊലീസ് പിടിയില്‍

നന്ദന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന കേദല്‍ പൊലീസ് പിടിയില്‍ - തമ്പാനൂരില്‍ വെച്ചാണ്  ഇയാളെ പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ തിരുവനന്തപുരം നന്ദന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന കേദല്‍ പൊലീസ് പിടിയില്‍. തമ്പാനൂരില്‍ വെച്ചാണ്  ഇയാളെ പിടികൂടിയത്. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് റെയില്‍വെ പൊലിസ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു.  ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സംഭവത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍

അച്ഛനയെും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും ക്രൂരമായി കൊലപ്പെടുത്തിയത് ഇയാളാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയ ശേഷം കത്തിച്ചു കളയാനാണ് പ്രതി ശ്രമിച്ചത്. കത്തിക്കുന്നതിനിടെ കേദലിനും പൊള്ളലേറ്റിരുന്നു. കേദല്‍ മതില്‍ ചാടി രക്ഷപ്പെട്ടുവെന്നാണ് അയല്‍വാസിയുടെ മൊഴി. ഇതേത്തുടര്‍ന്ന് ഇവരുടെ ബന്ധുക്കളുടെ വീട്ടിലും കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഇവരുടെ ഫാം ഹൗസിലും പൊലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കേദലിന്റെ വിവിധ രൂപത്തിലുള്ള ഫോട്ടോകള്‍ അടങ്ങിയ ലുക്കൗട്ട് നോട്ടീസില്‍ പൊലീസ് പുറത്തിറക്കിയിരുന്നു.

അയല്‍വാസികളുമായി ബന്ധമില്ലാതെ വീട്ടില്‍ ഒതുങ്ങിക്കൂടുന്ന പ്രകൃതമാണു കേദലിനെന്ന് പൊലീസ് പറയുന്നു. നാടിനെ നടുക്കിയ കൊലയുടെ കാരണവും ദുരൂഹമായി തുടരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി

വെള്ളം ചോദിച്ചെത്തിയ യുവാവ് പിടിച്ചു പറിച്ചോടിയത് കല്യാണിയുടെ ഏക സമ്പാദ്യമായ സ്വര്‍ണ മാല

'അപൂര്‍വ പൂജകളും വിപുലമായ ഹോമങ്ങളും'; കേരളത്തിലെ ആദ്യ ആഷാഢ നവരാത്രി മഹോത്സവത്തിന് തുടക്കം

പശുവിനെ കെട്ടുന്നതിനിടെ താഴ്ചയിലേക്ക് വീണ് വീട്ടമ്മ മരിച്ചു

'ഓടുന്ന വണ്ടിയില്‍ നമ്മള്‍ ഓടിയിട്ട് കാര്യമില്ല, കറന്റ് വന്നാലേ സംസാരിക്കാന്‍ പറ്റുകയുള്ളു'; മുഖ്യമന്ത്രിക്ക് 'കട്ട്' പറഞ്ഞ് കറന്റ്