Kerala

നന്ദന്‍കോട് കൂട്ടക്കൊല: പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ ജീന്‍സണിന് എതിരായി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ ജീന്‍സണിന് എതിരായി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകത്തിന് പുറമെ തീയും ആയുധങ്ങളും ഉപയോഗിച്ച് വീട് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ സേവയുടെ ഭാഗമായാണ് കേഡല്‍ വീട്ടുകാരെ കൊലപ്പെടുത്തിയതെന്നാണ് വെളിപ്പെടുത്തല്‍.

കുറ്റപത്രത്തില്‍ 92 സാക്ഷികളും 159 മൊഴികളുമുണ്ട്. കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസികാരോഗ്യം ഇല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ എങ്ങനെയായിരിക്കുമെന്നത് നിര്‍ണായകമാണ്. 

കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിന് പുലര്‍ച്ചെയാണ് കേഡല്‍ തന്റെ അച്ഛന്‍ പ്രൊഫസര്‍ രാജാതങ്കം, അമ്മ ജീന്‍പത്മ, സഹോദരി കരോളിന്‍, ബന്ധുവായ ലളിത എന്നിവര വെട്ടി കൊലപ്പെടുത്തി കത്തിച്ചത്. നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം നടത്തിയത്. മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. സംഭവത്തിന് ശേഷം നാട് വിട്ട കേഡല്‍ ജിന്‍സണ്‍ കീഴടങ്ങാനെത്തിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം