Kerala

നവകേരള നിർമ്മാണം : സഹായങ്ങള്‍ നല്‍കുമെന്ന് സായിദ് ഫൗണ്ടേഷൻ ; ഷെയ്ഖ് നഹ്യാൻ ബിൻ സായിദുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി 

പ്രളയദുരിതകാലത്ത് സായിദ് ഫൗണ്ടേഷൻ നല്‍കിയ സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ് : നവകേരള നിർമ്മാണത്തിന് പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന യു.എ.ഇ യാത്ര പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി സായിദ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. 

കേരളത്തിലെ പ്രളയദുരിതകാലത്ത് സായിദ് ഫൗണ്ടേഷൻ നല്‍കിയ സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി പറഞ്ഞു. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചതായും ഫേസ്​ബുക്ക്​ പോസ്റ്റിൽ മുഖ്യമ​ന്ത്രി അറിയിച്ചു. 

ഷെയ്ഖ് നഹ്യാന്‍ ബിന്‍ സായിദ് കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുവെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നറിയിച്ചതായും മുഖ്യമന്ത്രി കുറിച്ചു. കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണം ഷെയ്ഖ് നഹ്യാൻ സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT