Kerala

നാദിര്‍ഷായുടെ സെറ്റില്‍ സുനിയെത്തി; ഒപ്പം ഫോട്ടോയെടുത്തെന്ന് ധര്‍മ്മജന്റെ മൊഴി

സുനിയുമായി സെറ്റില്‍ വന്ന് ഫോട്ടോയെടുത്ത ബന്ധം മാത്രമാണ് ഉള്ളത്. സുനിയെ നേരത്തെ പരിചയമില്ല - സെറ്റില്‍ വന്ന് നിരവധി പേര്‍ ഫോട്ടെയെടുക്കാറുണ്ട് - അത് ആരാണ് എന്ന് നോക്കാറില്ലെന്നും ധര്‍മ്മജന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവുമായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഒന്നരമണിക്കൂറിലധികം നേരമാണ് നടനെ സംഭവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചോദ്യം ചെയ്തത്. സുനിയുമായി സെറ്റില്‍ വന്ന് ഫോട്ടോയെടുത്ത ബന്ധം മാത്രമാണ് ഉള്ളത്. സുനിയെ നേരത്തെ പരിചയമില്ല. സെറ്റില്‍ വന്ന് നിരവധി പേര്‍ ഫോട്ടെയെടുക്കാറുണ്ട്. അത് ആരാണ് എന്ന് നോക്കാറില്ലെന്നും ധര്‍മ്മജന്‍ അന്വേഷണസംഘത്തെ അറിയിച്ചു. അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും നടന്‍ വ്യക്തമാക്കി

അന്വേഷണസംഘം ചില ഫോട്ടോകള്‍ കാണിച്ചു. പരിചയമുണ്ടോയെന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്. നാദിര്‍ഷായുടെ ചിത്രത്തിന്റെ സെറ്റില്‍ പള്‍സര്‍ സുനി എത്തിയിരുന്നോ എന്നകാര്യവും അന്വേഷണസംഘം ചോദിച്ചതായും മൊഴിയെടുക്കലിന് ശേഷം പുറത്തുവന്ന ധര്‍മ്മജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ദിലീപിന്റെ സഹോദരന്‍ അനൂപിനെ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം