Kerala

നിങ്ങളുടെതല്ലാത്ത ഒരു സ്ത്രീയെ എന്തുകൊണ്ട് നിങ്ങള്‍ക്ക് വെറുതെ വിട്ടുകൂടാ: രമയ്ക്ക് പിന്തുണയുമായി ശാരദക്കുട്ടി

പെണ്ണിന്റെ കാര്യം വരുമ്പോള്‍ ശരിയാ നിങ്ങള്‍ പാടുന്നത് 'ഞങ്ങളിലില്ലാ നിറഭേദം ഞങ്ങളിലില്ലാ കൊടിഭേദം'.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെകെ രമയ്്ക്ക് എതിരായ  സൈബര്‍ ആക്രമണത്തില്‍  രമയ്ക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. നിങ്ങളുടെതല്ലാത്ത ഒരു സ്ത്രീയെ എന്തുകൊണ്ട് നിങ്ങള്‍ക്ക് വെറുതെ വിട്ടുകൂടാ. എല്ലാ നശിപ്പിക്കുന്ന ഒരു പിശാച് നിങ്ങളോരോരുത്തരുടേയും ഉള്ളിലുണ്ട്. വൃക്ഷങ്ങളെയും പക്ഷികളെയും സ്ത്രീകളെയും നിങ്ങള്‍ വെറുതെ വിടില്ലെന്നും ശാരദക്കുട്ടി പറഞ്ഞു

ചെഖോവ് ഒരിക്കല്‍ എഴുതി

'എന്താണ് നിങ്ങള്‍ ആണുങ്ങള്‍ക്ക്? നിങ്ങളുടേതല്ലാത്ത ഒരു സ്ത്രീയെ എന്തുകൊണ്ട് നിങ്ങള്‍ക്ക് വെറുതെവിട്ടുകൂടാ? എല്ലാം നശിപ്പിക്കുന്ന ഒരു പിശാച് നിങ്ങളോരോരുത്തരുടേയും ഉള്ളിലുണ്ട്. വൃക്ഷങ്ങളെയും പക്ഷികളെയും സ്ത്രീകളെയും നിങ്ങള്‍ വെറുതെ വിടില്ല.' എന്ന്.

സാമൂഹ്യബോധമില്ലാത്ത സൈബര്‍ ഗുണ്ടകള്‍ പറയുന്ന ഭാഷ, പക്ഷേ ഇ എം എസിന്റെ മരുമകന്‍ അതും സര്‍ക്കാര്‍ നിയമിച്ച വനിതാ കമ്മീഷന്‍ അംഗത്തിന്റെ ജീവിത സഖാവ് പറയുമ്പോള്‍ ലജ്ജ കൊണ്ട് തല കുനിയുന്നു. ഇതൊക്കെ ഏതു സമയത്തും തിരിച്ചടിക്കാനിടയുള്ള ഭാഷാപ്രയോഗങ്ങളാണ്. കാരണം നിങ്ങളുടെ ചുറ്റിലും ഇന്ന് കൂടി നില്‍ക്കുന്നവരും ഇതേപോലെ തന്നെ ദുഷിച്ച മനസ്സും നാവുമുള്ള വെറും ആണുങ്ങള്‍ തന്നെയാണ്.

അന്യ പെണ്ണിന്റെ മൂക്കും മുലയും ചെത്തും, സ്വന്തം പെണ്ണിനെ തീയില്‍ പിടിച്ചിടും. സ്വന്തമെന്നോ അന്യമെന്നോ ഭേദമില്ലാതെ എല്ലാറ്റിനേം പുലഭ്യം പറയും. മതഭേദമില്ല, രാഷ്ട്രീയ ഭേദമില്ല, സാമുദായിക ഭേദമില്ല. പെണ്ണിന്റെ കാര്യം വരുമ്പോള്‍ ശരിയാ നിങ്ങള്‍ പാടുന്നത് 'ഞങ്ങളിലില്ലാ നിറഭേദം ഞങ്ങളിലില്ലാ കൊടിഭേദം'.

ഇതിനടിയില്‍ ഒരു ഗുണ്ടാ പോസ്റ്റും അനുവദിക്കുന്നതല്ല. സാമാന്യമര്യാദയുടെ ഭാഷയിലല്ലാത്ത വിയോജിപ്പുകളും അനുവദിക്കില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT