Kerala

നിന്‍ ചരിത്രമറിയാതെ നിന്നെപഴിക്കും വിവരദോഷികളോട് ''കടക്കുപുറത്തെന്നോതുവാന്‍''...ബിജെപിക്ക് മറുപടിയുമായി സന്ദീപാനന്ദഗിരി

നിൻ ചരിത്രമറിയാത്ത നിന്നെപഴിക്കും വിവരദോഷികളോട് കടക്കുപുറത്തെന്നോതുവാൻ ത്രാണി ഞങ്ങൾക്കേകീടണേ കേരള മാതാവേ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ഇടതുപക്ഷം അധിക്രമം അഴിച്ചുവിടുകയാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപം ഉണ്ടായപ്പോഴും, കലാപങ്ങള്‍ക്കും, സംഘര്‍ഷങ്ങള്‍ക്കും എതിരെ നിലകൊണ്ടത് കേരളമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ്‌
ഹാ...
കേരളമേ ദൈവത്തിന്റെ സ്വന്തം നാടേ..
കലയുടെ നാടേ..
നീയെത്ര ധന്യ, എത്രെയെത്ര ആദ്ധ്യാത്മിക പുരുഷകേസരികൾക്കു നീ ജന്മമേകി.
എന്തൊക്കെ മാറ്റങ്ങൾക്ക് നീ നാന്ദികുറിച്ചു.
നിന്നെതേടിയെത്തിയവരെല്ലാം നിന്നാൽ അനുഗ്രഹിക്കപ്പെട്ടവരല്ലേ.
തൊട്ടുകൂടായ്മയോടും തീണ്ടികൂടായ്മയോടും കടക്കുപുറത്തെന്ന് ആദ്യം ഓതിയോൾ നീയല്ലേ.
ഭാരതഭൂവിൽ പലയിടം പലവുരു കലാപം പൊട്ടിയനേരത്ത് ഞങ്ങളെ മാറോട് ചേർത്ത് അരുത് കാട്ടാളായെന്ന് കലാപകാരികളോട് ആദ്യം പറഞ്ഞവൾ നീയല്ലേ.
നിൻ ചരിത്രമറിയാത്ത നിന്നെപഴിക്കും വിവരദോഷികളോട് കടക്കുപുറത്തെന്നോതുവാൻ ത്രാണി ഞങ്ങൾക്കേകീടണേ കേരള മാതാവേ.
ഇവിടെ ഞാൻ പിറന്നതിൽ അഭിമാനം കൊള്ളുന്നു..
ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസീ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT