Kerala

സ്പീക്കര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തു ; സഭയ്ക്ക് മുന്നില്‍ ബിജെപി പ്രതിഷേധം ; ബലപ്രയോഗം

രാജഗോപാലിന് സമയം അനുവദിക്കാതിരുന്ന സ്പീക്കര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തുവെന്ന് കെ സുരേന്ദ്രന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭയ്ക്ക് മുന്നില്‍ ബിജെപി പ്രതിഷേധിച്ചു. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ സംസാരിക്കാന്‍ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി സഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചത്. 

പ്രതിഷേധത്തില്‍ ഒ രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് എന്നിവര്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ചെന്നും, സാമൂഹിക അകലം പാലിച്ചില്ലെന്നും ആരോപിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി പാസ്സായതായി സ്പീക്കര്‍ പ്രഖ്യാപിച്ചപ്പോള്‍, എതിര്‍ത്തു സംസാരിക്കാന്‍ സമയം ആവശ്യപ്പെട്ടു ഒ രാജഗോപാല്‍ കയ്യുയര്‍ത്തി. എന്നാല്‍ രാജഗോപാലിന് സമയം അനുവദിക്കാതിരുന്ന സ്പീക്കര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുകയായിരുന്നുവെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. 

നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കണ്‍റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT