Kerala

നിറവയറുമായി വോട്ട് ചെയ്യാനെത്തി: മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിക്ക് സുഖപ്രസവം

പൂര്‍ണ്ണഗര്‍ഭിനിയായ റഹീന ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് വാണിമേല്‍ ക്രെസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 82ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

നാദാപുരം: വോട്ട് ചെയ്തതിന് പിന്നാലെ യുവതി ആശുപത്രിയില്‍ കുഞ്ഞിന് ജന്‍മം നല്‍കി. വാണിമേല്‍ താനമഠത്തില്‍ മുനീറിന്റെ ഭാര്യ റഹീനയാണ് സുഖപ്രസവത്തലൂടെ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. കോഴിക്കോട് ജില്ലയില്‍ നാദാപുരത്താണ് സംഭവം.

പൂര്‍ണ്ണഗര്‍ഭിനിയായ റഹീന ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് വാണിമേല്‍ ക്രെസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 82ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്തതിന് ശേഷം യുവതിയെ ബന്ധുക്കള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഉച്ചയോടെ റഹീന പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഇ ഡി ഓഫീസിൽ നിന്ന് മടങ്ങി വീണ

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

എറിഞ്ഞിട്ട് ബൗളര്‍മാര്‍, ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണ് അഫ്ഗാനിസ്ഥാന്‍; പരമ്പര സ്വന്തമാക്കി

SCROLL FOR NEXT