Kerala

നിവേദ്യം അശുദ്ധമാകും; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദേവസ്വം ചെയര്‍മാനോട് തന്ത്രി മാറിനില്‍ക്കാന്‍ പറഞ്ഞെന്ന് പരാതി

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസിനോട് തന്ത്രി മാറിനില്‍ക്കാന്‍ പറഞ്ഞെന്ന് പരാതി.

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസിനോട് തന്ത്രി മാറിനില്‍ക്കാന്‍ പറഞ്ഞെന്ന് പരാതി. ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവില്‍ ഭഗവതിയുടെ കലശച്ചടങ്ങില്‍ ആചാര്യവരണ ചടങ്ങിനെത്തിയപ്പോഴാണ് തന്ത്രി മാറിനില്‍ക്കാന്‍ പറഞ്ഞത്. ഇതേച്ചൊല്ലി ക്ഷേത്രത്തിനുള്ളില്‍ തന്ത്രിയും ചെയര്‍മാനും തമ്മില്‍ വാഗ്വാദം നടന്നെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. 

വാതില്‍മാടത്തിന്റെ ഇടനാഴിയില്‍ നിന്ന് ഇറങ്ങിനില്‍ക്കാന്‍ തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു എന്നാണ് പരാതി. ചടങ്ങിന് ശേഷം മാറ്റി നിര്‍ത്താന്‍ കാരണം എന്താണെന്ന് ചെയര്‍മാന്‍ തന്ത്രിയോട് ചോദിച്ചു. നിവേദ്യം അശുദ്ധമാകും എന്നതുകൊണ്ടാണ് മാറിനില്‍ക്കാന്‍ പറഞ്ഞത് എന്നായിരുന്നു തന്ത്രിയുടെ മറുപടി. 

അത് ഏത് തന്ത്രപുസ്തകത്തിലാണുള്ളതെന്ന് ചെയര്‍മാന്‍ തിരിച്ചു ചോദിച്ചു. ക്ഷണിച്ചുവരുത്തി അപമാനിക്കുകയാണ് ചെയ്തതെന്ന് ചെയര്‍മാന്‍ ആരോപിച്ചു. ഇതിനിടെ തര്‍ക്കം ഉച്ചത്തിലായി. ഭക്തര്‍ ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലായതോടെ ഇരുവരും ശാന്തരായി. ഭരണസമിതി അംഗം കെകെ രാമചന്ദ്രന്‍,ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ശങ്കുണ്ണിരാജ് എന്നിവരും ചെയര്‍മാനൊപ്പം ഉണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എബോളയെന്ന് സംശയം; സുഡാനില്‍ നിന്ന് എത്തിയ സ്ത്രീ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

നൂറാം വയസ്സിലേക്ക് പടവുകൾ; പക്ഷെ സ്വന്തമായി ഒരിഞ്ച് ഭൂമിപോലുമില്ല; കാസർകോട് അതിർത്തിയിലെ സർക്കാർ വിദ്യാലയം അടച്ചുപൂട്ടി

'വിവാഹിതയായിട്ട് 48 ദിവസം'; ഭാര്യയുടെ ചലനങ്ങള്‍ അറിയാന്‍ ചുറ്റും സിസി ടിവി; മനംമടുത്ത് 26കാരി ജീവനൊടുക്കി; ഡോക്ടര്‍ അറസ്റ്റില്‍

രാജ്യത്തിന് മുകളിലൂടെ പറക്കേണ്ട !, ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമ നിരോധനം നീട്ടി പാകിസ്ഥാന്‍

30 ദിവസം വരെ ലക്ഷണങ്ങൾ കാണിക്കാതിരിക്കാം; കരളിനെയും ചുവന്നരക്താണുക്കളെയും ആക്രമിക്കുന്ന പാരസൈറ്റ്, മലേറിയ എങ്ങനെ വ്യാപിക്കുന്നു

SCROLL FOR NEXT