Kerala

'നൂറിനെ' വരവേല്‍ക്കാന്‍ ഒരുക്കം തുടങ്ങി, പമ്പുകളില്‍ ഡിസ്‌പ്ലെ പരിഷ്‌കരണത്തിന് തയാറെടുപ്പുകള്‍; ഇന്ധന വില സെഞ്ച്വറിയിലേക്ക്

'നൂറിനെ' വരവേല്‍ക്കാന്‍ ഒരുക്കം തുടങ്ങി, പമ്പുകളില്‍ ഡിസ്‌പ്ലെ പരിഷ്‌കരണത്തിന് തയാറെടുപ്പുകള്‍; ഇന്ധന വില സെഞ്ച്വറിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ധനവില അനുദിനം കുതിച്ചുയരുന്നതിനിടെ, പെട്രോള്‍ വില നൂറിലെത്തിയാല്‍ പമ്പുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കായി കമ്പനികള്‍ തയാറെടുപ്പു തുടങ്ങി. ഈ നിരക്കില്‍ വര്‍ധന തുടര്‍ന്നാല്‍ പ്രീമിയം പെട്രോളിന്റെ വില ആഴ്ചകള്‍ക്കകം തന്നെ നൂറിലെത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ പമ്പുകളിലെ ഡിസ്‌പ്ലേ മാറ്റുന്നതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയതായി എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലവില്‍ ചില പമ്പുകളിലെ ഡിസ്‌പ്ലേയേില്‍ വില 99.99 വരെയാണ് രേഖപ്പെടുത്താനാവുക. വില നൂറിലെത്തിയാല്‍ ഈ ഡിസ്‌പ്ലേ വച്ച് വില്‍പ്പന നടത്താനാവില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ പമ്പുടമകള്‍ ആശയക്കുഴപ്പത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

സാദാ പെട്രോളിന്റെ വില നൂറിലെത്താന്‍ സമയമെടുക്കുമെങ്കിലും പ്രീമിയം പെട്രോള്‍ ഈ നിരക്കില്‍ വര്‍ധന തുടര്‍ന്നാല്‍ ആഴ്ചകള്‍ക്കകം തന്നെ നുൂറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു മുന്‍കൂട്ടിക്കണ്ട് ഡിസ്‌പ്ലേയില്‍ മാറ്റം വരുത്താനുള്ള തയാറെടുപ്പിലാണ് കമ്പനികള്‍. കേന്ദ്രീകൃതമായാണ് പമ്പുകളിലെ ഡിസ്‌പ്ലേ പ്രവര്‍ത്തിക്കുന്നത്. ഇതിന് കേന്ദ്ര സെര്‍വറിലും ഓരോ ഔട്ട്‌ലെറ്റിലുമുള്ള ഡിസ്‌പ്ലെയിലും മാറ്റങ്ങള്‍ വരുത്തണം. പമ്പുകള്‍ അടച്ചിടാതെ ഇതു മാറ്റുന്നതിനുള്ള ആലോചനകളാണ് കമ്പനികള്‍ നടത്തുന്നത്.

്അതിനിടെ തുടര്‍ച്ചയായ അന്‍പതാം ദിവസവും ഇന്ധന വില വര്‍ധന തുടര്‍ന്നു. സംസ്ഥാനത്ത് ഇന്നും പെട്രോളിനും ഡീസലിനും വില കൂടി. ലിറ്ററിന് 10 പൈസ വീതമാണ് വര്‍ധിച്ചത്.

84 രൂപ 27 പൈസയാണ് കൊച്ചിയിലെ പെട്രോള്‍ വില. ഡീസലിന് 77.90 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.40 രൂപ നല്‍കണം. ഡീസലിന് 78.97 രൂപ. കോഴിക്കോടും സമാനമായ വര്‍ധനയുണ്ട്. പെട്രോളിനും ഡീസലിനും യഥാക്രമം 85.03 രൂപയും, 78.65 രൂപയുമാണ് വില. കേരളത്തില്‍ ഡീസല്‍ വില ചില സ്ഥലങ്ങളില്‍ ലിറ്ററിന് 80 രൂപ കടന്നു. തിരുവനന്തപുരം നഗരത്തിന് പുറത്ത് ഇന്നലെ ഡീസലിന് വില 80.22 രൂപ വരെയെത്തി. നഗരത്തില്‍ 78.87 രൂപയായിരുന്നു വില. ഗതാഗതച്ചെലവേറുന്നതിനാല്‍ നഗരത്തിന് പുറത്ത് ഇന്ധനവില ഒന്നേകാല്‍ രൂപ വരെ ഉയരും.കോഴിക്കോടും നഗരത്തിന് പുറത്ത് ഡീസല്‍ വില ലിറ്ററിന് 80 രൂപയിലേക്ക് അടുക്കുകയാണ്.

ഡീസലിനൊപ്പം പെട്രോള്‍ വിലയിലും റെക്കോര്‍ഡ് കുതിപ്പ് തുടരുകയാണ്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ പെട്രോള്‍വില 85 രൂപ കടന്നു. രണ്ടു ജില്ലകളിലും നഗരത്തിന് പുറത്തുളള വില 86 രൂപയ്ക്ക് മുകളിലാണ്. കൊച്ചിയിലും നഗരത്തിന് പുറത്ത് വില 85 കടന്നു.സെപ്റ്റംബര്‍ ആദ്യദിനം മുതല്‍ വന്‍വിലക്കയറ്റമാണ് ഇന്ധനവിലയിലുണ്ടാകുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയാണ് വില കൂടാനുളള കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പു കാലത്ത് ഉല്ലാസ യാത്ര, തോല്‍ക്കുമ്പോള്‍ നിലവിളി, രാഹുലിന്റെ ശ്രമം ജെന്‍സിയെ പ്രകോപിപ്പിക്കാന്‍; മറുപടിയുമായി ബിജെപി

'മുസ്ലിം ന്യൂനപക്ഷങ്ങളെ സോപ്പിടാൻ ആണ് ഈ അവാർഡൊക്കെ'; ഷംല ഹംസയെ അധിക്ഷേപിച്ച് വനിത ലീ​ഗ് വൈസ് പ്രസിഡന്റ്

മക്കയിൽ തീർത്ഥാടകനെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളി മാറ്റിയ സംഭവം; നടപടി സ്വീകരിച്ചതായി സൗദി (വിഡിയോ)

സുഖിപ്പിച്ചുനേടാന്‍ നോക്കുന്നത് ചതി, 'അതിദാരിദ്ര്യമുക്ത കേരളം' പെരുപ്പിച്ചുകാട്ടി അഞ്ചുവര്‍ഷം കൂടി ഭരണം തട്ടാനുള്ള ശ്രമം: സുരേഷ് ഗോപി- വിഡിയോ

ഒ​രു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അസ്ഥികൂടം കണ്ടെത്തി; പ്രവാസിയുടേതെന്ന് സ്ഥിരീകരിച്ച് സൗദി പൊലീസ്

SCROLL FOR NEXT