Kerala

പക്കാവട പക്കാ 'ഫ്രോഡ്'; പാക്കറ്റുകളിൽ നിർ‍മാണ തീയതി മേയ് 26, പിടികൂടിയത് മേയ് 20ന്  

പലഹാരങ്ങൾ നിർമിച്ച ആലംകോട് കൊച്ചുവിള എ ആർ ഏജൻസീസിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറ്റിങ്ങൽ കൊച്ചുവിളയിൽ നിർമാണ തിയതിയിൽ ക്രമക്കേട് കണ്ടെത്തിയ പലഹാര പാക്കറ്റുകൾ പിടിച്ചെടുത്തു. ബുധനാഴ്ച്ച പിടികൂടിയ പക്കാവട പാക്കറ്റിൽ നിർമാണ തീയതി രേഖപ്പെടുത്തിയിരിക്കുന്നത് മെയ് 26 എന്നാണ്. പലഹാരങ്ങൾ നിർമിച്ച ആലംകോട് കൊച്ചുവിള എ ആർ ഏജൻസീസിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തു. 

എ ആർ ഏജൻസീസിന്റെ ഉടമസ്ഥരിൽ നിന്ന് പിഴയീടാക്കുമെന്ന് ആറ്റിങ്ങൽ നഗരസഭയിലെ ആരോഗ്യവിഭാഗം അ‌ധികൃതർ അറിയിച്ചു. ദിവസങ്ങൾ മുമ്പുണ്ടായ മഴയിൽ നിർമാണ യൂണിറ്റിലെ ചിമ്മിനി തകർന്ന ശേഷം പലഹാര നിർമാണ നടന്നിട്ടില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. പലഹാരം നിർമ്മിച്ച് ആഴ്ചകൾക്കു ശേഷമുള്ള തീയതിയാണ് പായ്ക്കറ്റുകളിൽ നൽകുന്നതെന്ന് പരിശോധനകളിൽ തെളിഞ്ഞു. 
 
വലിയകുന്ന് താലൂക്ക് ആശുപത്രിയുടെ സബ്ബ് സെന്റർ നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ‍  യാദൃശ്ചികമായി നടത്തിയ പരിശോധനയിലാണ് നിർമ്മാണകേന്ദ്രത്തിലെ തട്ടിപ്പ് കണ്ടെത്തിയത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ എം പ്രദീപ് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT