Kerala

പട്ടാമ്പിയിലെ സിപിഐ എംഎല്‍എയ്ക്ക് യോഗിയുടെ നാട്ടില്‍ നിക്കാഹ്; ആശംസാപ്രവാഹം (ചിത്രങ്ങള്‍) 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് നിക്കാഹ് ചടങ്ങുകളിൽ പങ്കെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ വിവാഹം ഉത്തര്‍പ്രദേശില്‍ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് നിക്കാഹ് ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹവാർത്ത എംഎൽഎ തന്റെ ഫേസ്ബുക്ക് ‌പേജിലൂടെ അറിയിച്ചു. 



'നിക്കാഹ്: ജീവിതത്തിലെ സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂർത്തം. ജീവിതപങ്കാളിക്ക് ഗവേഷണത്തിനായി ഈ മാസം യൂറോപ്പിലേക്ക് പോകേണ്ടതിനാൽ പലരെയും അറിയിക്കാൻ കഴിഞ്ഞിട്ടില്ല. 
ലളിതമായ ചടങ്ങുകളോടെ, യു പി യിലെ ബൽറാംപൂരിൽ സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും ഒപ്പം' - എന്ന് കുറിച്ചാണ് വിവാഹചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചത്. 

ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് വധു. ജെഎന്‍യുവില്‍ ​ഗവേഷണവിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിലാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടതെന്നാണ് സൂചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT