Kerala

പട്ടാമ്പിയിൽ കർശന നിയന്ത്രണം; ന​ഗരസഭയിലെ മുഴുവൻ വാർഡുകളും നിയന്ത്രണ മേഖല

പട്ടാമ്പിയിൽ കർശന നിയന്ത്രണം; ന​ഗരസഭയിലെ മുഴുവൻ വാർഡുകളും നിയന്ത്രണ മേഖല

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് പട്ടാമ്പിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നഗരസഭ പരിധിയിലെ മുഴുവൻ വാർഡുകളും നിയന്ത്രണ മേഖലയാക്കി. പൊതുഗതാഗതം നിരോധിച്ചു. അതേസമയം, ദീർഘ ദൂര ബസുകൾക്ക് കടന്നുപോകാൻ അനുമതിയുണ്ട്. പ്രദേശത്തെ രോഗ ബാധിതരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം.

മത്സ്യ മാർക്കറ്റിലെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മാർക്കറ്റ് ഇന്നലെ അടച്ചിരുന്നു. പിന്നാലെ അതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ കടകളും ഇന്ന് അടച്ചിരുന്നു. മത്സ്യ മാർക്കറ്റിലെ തൊഴിലാളിക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. പ്രദേശത്ത് ആന്റിജൻ പരിശോധന പുരോ​ഗമിക്കുകയാണ്.

അതേസമയം, ജില്ലയിൽ ഇന്ന് മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 49 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാല് പേരുടെ ഉറവിടം വ്യക്തമല്ല. ഇതിൽ ഒരാൾ മലപ്പുറത്ത് ജോലി നോക്കുന്ന കെഎസ്ആർടിസി ഡ്രൈവറാണ്. 24 പേർക്ക് രോഗ മുക്തി നേടുകയും ചെയ്തു. നിലവിൽ 270 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT