Kerala

പത്തനംതിട്ടയില്‍ വൃദ്ധയെ മരുമകന്‍ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തി

ത്തനംതിട്ട കൂടല്‍ നെടുമണ്‍കാവില്‍ വൃദ്ധയെ മരുമകന്‍ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തി.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട കൂടല്‍ നെടുമണ്‍കാവില്‍ വൃദ്ധയെ മരുമകന്‍ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തി. നെടുമണ്‍കാവ് കൈലാസ കുന്നില്‍ കല്ലുവിള വീട്ടില്‍ ജാനകിയെയാണ് മരുമകന്‍ ഉത്തമന്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ആത്മഹത്യാ ശ്രമം നടത്തിയ ഉത്തമനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. മകള്‍ പ്രസന്നയുടെ ഭര്‍ത്താവ് ഉത്തമനാണ് ജാനകിയെ കൊലപ്പെടുത്തിയത്. ഉച്ചയോടെ ഉത്തമന്‍ ജാനകിയെ വീട്ടിലെ ജനലിനോട് ചേര്‍ത്ത് കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ജോലിക്ക് പോയ ഭാര്യ ഭക്ഷണം കഴിക്കാനായി എത്തിയപ്പോള്‍ ജാനകിയെ താന്‍ കൊലപ്പെടുത്തിയെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ ഭാര്യ സമീപത്തെ അംഗന്‍ വാടി ടീച്ചറെ വിവരം അറിയിച്ചു. അവര്‍ കൂടല്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. 

കൊലപാതകം നടത്തിയതിന് പിന്നാലെ ആത്മഹത്യാ ശ്രമം നടത്തിയ ഉത്തമനെ നാട്ടുകാര്‍ ചേര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ ക്യാന്‍സര്‍ രോഗബാധിതനാണ്. ജാനകിയെ ഇഷ്ടമല്ലാതിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് ഉത്തമന്‍ പൊലീസിന് മൊഴി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21