Kerala

പനിമരണം: കോഴിക്കോട് ജില്ലയില്‍ ടാസ്‌ക് ഫോഴ്‌സിനെ നിയോഗിക്കും 

അടിയന്തര ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതടക്കമുള്ള മേല്‍നോട്ടം ഈ ടാസ്‌ക് ഫോഴ്‌സിനായിരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് അപൂര്‍വ വൈറസ് ബാധ പടരുന്നത് തടയാന്‍ ജില്ലാ തലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഇതിനായി പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. അടിയന്തര ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതടക്കമുള്ള മേല്‍നോട്ടം ഈ ടാസ്‌ക് ഫോഴ്‌സിനായിരിക്കും.

പനി ബാധിച്ച എട്ട് പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആറ് പേര്‍ ഐസിയുവില്‍ കഴിയുന്നുണ്ട്, ഇതില്‍ അഞ്ച് പേര്‍ ഒരേ പ്രദേശത്തുള്ളവരാണ്. കഴിഞ്ഞ ദിവസം സാബിത്തും സ്വാലിഹും മരിച്ചത് എന്‍സഫിലിറ്റിസ് വിത്ത് മയോക്കാഡൈറ്റിസ് വൈറസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേരിലും വൈറസ് ബാധ സ്ഥിരീകരിച്ചു. 25 പേര്‍ നിരീക്ഷണത്തിലാണ്.

ഇതുവരെ മൂന്ന് പേരാണ് കോഴിക്കോട് വൈറസ് ബാധിച്ച് മരിച്ചത്. രോഗികളുമായി സമ്പര്‍ക്കമുണ്ടായ പേരാമ്പ്ര ആശുപത്രിയിലെ ഒരു സ്റ്റാഫ് നഴ്‌സും ആദ്യം മരിച്ച സാബിത്തിന്റെ മരണാനന്തര ചടങ്ങില്‍ അടുത്തിടപഴകിയ ഒരു ബന്ധുവും ചികിത്സയിലാണ്.

രോഗികളുമായി അടുത്ത് ഇടപഴകിയ ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്താന്‍ ചങ്ങരോത്ത് മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പിപിഇ കിറ്റ് ലഭ്യമാക്കാന്‍ ജില്ലാതലത്തില്‍ നടപടിയും ആരംഭിച്ചു. ജില്ലയില്‍ അവധിയില്‍ പോയ എല്ലാ ജീവനക്കാരും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജോലിയില്‍ പ്രവേശിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്