payyoli-manoj-780x405 
Kerala

പയ്യോളി മനോജ് വധം: സിപിഎം നേതാവ് ഉള്‍പ്പടെ ഒന്‍പത് പേര്‍ സിബിഐ കസ്റ്റഡിയില്‍

സി പി എം മുന്‍ ഏരിയാ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങി ഒമ്പതുപേരെയാണ് സി ബി ഐ കസ്റ്റഡിയില്‍ എടുത്തത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പയ്യോളി മനോജ് വധക്കേസില്‍ സി പി എം നേതാവ് അടക്കം ഒമ്പത് പേര്‍ കസ്റ്റഡിയില്‍. സി പി എം മുന്‍ ഏരിയാ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങി ഒമ്പതുപേരെയാണ് സി ബി ഐ കസ്റ്റഡിയില്‍ എടുത്തത്

പയ്യോളി ലോക്കല്‍ കമ്മറ്റി അംഗം സി സുരേഷ്, എന്‍ സി മുസ്തഫ, മുചികുന്ന് സ്വദേശികളായ മൂന്ന് സി പി എം പ്രവര്‍ത്തകരും പിടിയിലായിട്ടുണ്ട്.

വടകര ക്യാമ്പില്‍ വിളിച്ചുവരുത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒന്നരവര്‍ഷം മുമ്പാണ് സിബിഐ കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തത്. കസ്റ്റഡിയില്‍ എടുത്ത ഇവരെ കൊച്ചിയില്‍ എത്തിച്ച ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. കേരളാ പൊലീസിനെ അറിയിക്കാതെയാണ് സിബിഐയുടെ നീക്കം

2012 ഫെബ്രുവരി 12നാണ് സിപിഎം ആര്‍എസ് സംഘര്‍ഷത്തില്‍ മനോജ് കൊല്ലപ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍; 'ആചാരങ്ങള്‍ സംരക്ഷിക്കണം', നിലപാട് സുപ്രീംകോടതിയെ അറിയിക്കും

ഒമാനില്‍ ഡ്രോണുകള്‍ വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു, ടെഹ്‌റാനില്‍ തുടര്‍ സ്‌ഫോടനങ്ങള്‍

'66-ാം വയസില്‍ ഗര്‍ഭിണി?'; 'റിയല്‍ ലൈഫ് ബദായ് ഹോ' വാര്‍ത്തകളോട് പ്രതികരിച്ച് നീന ഗുപ്ത

'കാശിന് ആവശ്യം വരുമ്പോൾ ഭാര്യയോട് ചോദിക്കും; ഒരു നിർമാതാവാകാൻ എന്നെ പ്രാപ്തനാക്കിയത് അതാണ്'

ഐപിഎൽ തൊട്ടടുത്ത്; ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺ നെറ്റ്‌വർക്ക് ഹൈക്കോടതിയിൽ

SCROLL FOR NEXT