Kerala

പരീക്ഷ എഴുതുന്നതിനിടെ എൻജിനീയറിങ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

കൊടകര സഹൃദയ എൻജിനീയറിങ് കോളേജിലെ മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ; കൊളജിൽ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നതിനിടെ എൻജിനീയറിങ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. മൂവാറ്റുപുഴ കല്ലൂർക്കാട് പണ്ടാരിക്കുന്നേൽ ജോസിന്റെ മകൻ പോൾ (21) ആണ് മരിച്ചത്. കൊടകര സഹൃദയ എൻജിനീയറിങ് കോളജിലെ മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

പരീക്ഷ എഴുതുന്നതിനിടയ്ക്ക് പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുറച്ചുസമയത്തിനുശേഷം മരിച്ചു. കായികതാരമായ പോൾ കഴിഞ്ഞയാഴ്‌ച തിരുവനന്തപുരത്ത് നടന്ന കെ.ടി.യു. കായികമേളയിൽ ജാവലിൻ, ഡിസ്‌കസ് ത്രോ എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് ഫൈനലിൽ എത്തിയിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്‌ച തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ ചിരി പിന്നെ ചിരിക്കാന്‍ പറ്റിയിട്ടില്ല, ലോകകപ്പിലെ ഇഷ്ട ടീം ഏതെന്ന് പറയില്ല': മനസ്സ് തുറന്ന് മുഖ്യമന്ത്രി

ഏഴ് തലമുറകളിലെ പിതൃക്കള്‍ക്ക് മോക്ഷം, എന്താണ് ഗയാ ശ്രാദ്ധം?; അറിയേണ്ടതെല്ലാം

മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശത്ത് കടുത്ത വരൾച്ച; മഴയ്ക്കായി തേക്കടിയിൽ സർവ്വമത പ്രാർത്ഥനയുമായി തമിഴ്‌നാട് കർഷകർ - വിഡിയോ

പുരുഷ നഴ്സുമാർക്ക് വൻ അവസരം! 1.30 ലക്ഷം ശമ്പളം, സൗജന്യ നിയമനം; ഗൾഫിലേക്ക് സർക്കാർ റിക്രൂട്ട്മെൻറ്

പ്രശാന്ത് കിഷോറിന് 96 കോടി രൂപയുടെ ആസ്തി; ഭാര്യയ്ക്ക് 102 കോടി