Kerala

പറശ്ശിനിക്കടവ് കൂട്ടബലാൽസം​ഗം : കുട്ടിയുടെ അച്ഛൻ അടക്കം ഏഴുപേർ കൂടി അറസ്റ്റിൽ ; പിടിയിലായവരിൽ ഡിവൈഎഫ്ഐ നേതാവും

കൂട്ടബലാൽസം​ഗ കേസിൽ‌ ലോ​ഡ്ജ് മാ​നേ​ജ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ ഇന്നലെ അറസ്റ്റിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ : കണ്ണൂർ പറശ്ശിനിക്കടവിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാൽസം​ഗം ചെയ്ത കേസിൽ ഏഴുപേർ കൂടി അറസ്റ്റിലായി. സജീൻ, ശ്യാം, വൈശാഖ്, ജിതിൻ തുടങ്ങിയവരാണ്  ഇന്ന് അറസ്റ്റിലായത്. കേസിൽ പെൺകുട്ടിയുടെ അച്ഛനും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. 

സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നിഖിലും പിടിയിലായതായി സൂചനയുണ്ട്. ആന്തൂരിലെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ നിഖിലിനെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇദ്ദേഹത്തെ പൊലീസ് നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. കൂട്ടബലാൽസം​ഗം വിവാദമായതോടെ, യുവജനങ്ങൾ നടത്തിയ മാർച്ചിലും നിഖിൽ പങ്കെടുത്തിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.

കൂട്ടബലാൽസം​ഗ കേസിൽ‌ ലോ​ഡ്ജ് മാ​നേ​ജ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ലോ​ഡ്ജ് മാ​നേ​ജ​ര്‍ പ​വി​ത്ര​ന്‍, മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​ക​ളാ​യ സ​ന്ദീ​പ്, ഷ​ബീ​ര്‍, ഷം​സു​ദ്ദീ​ന്‍, അ​യൂ​ബ് എ​ന്നി​വ​രെയാണ് ഇന്നലെ ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ  ദി​നേ​ശ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​വുമായി ബ​ന്ധ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് അ​ച്ഛ​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്

ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 13, 19 തീയതികൾക്കിടയിൽ പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ല്‍ വ​ച്ചു പെ​ണ്‍​കു​ട്ടി​യെ കെ​ട്ടി​യി​ട്ട് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലാ​ണ് ലോ​ഡ്ജ് മാ​നേ​ജ​ര്‍ പ​വി​ത്ര​ന്‍ അടക്കമുള്ള പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഫെ​യ്സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട അ​ഞ്ജ​ന എ​ന്ന യു​വ​തി​യാ​ണ് പ്ര​ലോ​ഭി​പ്പി​ച്ച്  ത​ന്നെ ലോ​ഡ്ജി​ലെ​ത്തി​ച്ച​തെ​ന്ന് പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യി​രു​ന്നു. അ​ഞ്ജ​ന​യെ ക​ണ്ടെ​ത്താ​ന്‍ പൊ​ലീ​സ് ഊ​ര്‍​ജി​ത അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.  

ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​യാ​ക്കി​യ പെ​ണ്‍​കു​ട്ടി​യെ പി​ന്നീ​ട് ത​ളി​പ്പ​റ​മ്പ് മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ച്ഛ​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് മൊ​ഴി​യി​ല്‍ ല​ഭി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT