പള്‍സര്‍ സുനി 
Kerala

പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണപരിശോധനയ്ക്ക് വിധേയമാക്കും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്‍ കുമാറിന്റെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനമായി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്‍ കുമാറിന്റെ (പള്‍സര്‍ സുനി) അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ നുണപരിശോധനയ്ക്ക് വിധേയമാക്കും. കേസിലെ പ്രധാന തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാനാവാത്തതിനാലാണ് അഭിഭാഷകനെ നുണപരിശോധനയക്ക് വിധേയനാക്കുന്നത്. 

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയപ്പെടുന്ന ഫോണ്‍ അഭിഭാഷകനെ ഏല്‍പ്പിച്ചിരുന്നതായി സുനില്‍ കുമാര്‍ നേരത്തേ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു തവണ അഭിഭാഷകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അഭിഭാഷകനെ നുണ പരിശോധനയ്ക്കു വിധേയനാക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

SCROLL FOR NEXT