Kerala

പള്‍സര്‍ സുനി പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ജിന്‍സന്‍; പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

പള്‍സര്‍ സുനി തടവില്‍ കഴിയുമ്പോള്‍ തന്നോട് പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ജിന്‍സന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പള്‍സര്‍സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്റെ മൊഴി രേഖപ്പെടുത്തി. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു.
പള്‍സര്‍ സുനി തടവില്‍ കഴിയുമ്പോള്‍ തന്നോട് പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ജിന്‍സന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ഇക്കാര്യങ്ങളെല്ലാം പറയേണ്ടിവന്നാല്‍ മാധ്യമങ്ങളോട് തുറന്നുപറയുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ശരിയായ ദിശയിലാണ് ഇത് മുന്നോട്ടു കൊണ്ടുപോകുന്നതെന്നാണ് വിശ്വാസം എന്നും ജിന്‍സന്‍ പറഞ്ഞു.
ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ജിന്‍സന്റെ രഹസ്യമൊഴിയെടുക്കല്‍ രണ്ടുമണിക്കൂറോളം നീണ്ടു. ജിന്‍സന്റെ മൊഴി നേരത്തേ പോലീസ് എടുത്തിരുന്നുവെങ്കിലും ദിലീപിന്റെ മൊഴിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴിയെടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT