Kerala

പഴയ കെട്ടിടത്തില്‍ ആളനക്കം, സംശയം തോന്നി പരിശോധിച്ചപ്പോള്‍ ചാരായം വാറ്റ്; നാലു പേര്‍ അറസ്റ്റില്‍

പഴയ കെട്ടിടത്തില്‍ ആളനക്കം, സംശയം തോന്നി പരിശോധിച്ചപ്പോള്‍ ചാരായം വാറ്റ്; നാലു പേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാരായം വാറ്റുന്നതിനിടെ നാലു പേര്‍ പൊലീസ് പിടിയിലായി. വലപ്പാട് കുഴിക്കകടവ് വൈലപ്പുള്ളി സലിം ദിവാകരന്‍ (54), മുരിയാംതോട് പുതിയവീട്ടില്‍ നജീബ് (44), ചെന്ത്രാപ്പിന്നി കൂട്ടുങ്ങപറമ്പില്‍ ഷഫീക്ക് (33), പൈനൂര്‍ കരിഞ്ചെറ്റ ശ്രീനാഥ് (32) എന്നിവരാണ് അറസ്റ്റിലായത്.

വലപ്പാട് സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം വൈലപ്പുള്ളി സലീമിന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തില്‍ നിന്നാണ് വാഷും അനുബന്ധ ഉപകരങ്ങളും പിടിച്ചെടുത്തത്. വ്യാഴാഴ്ച രാത്രി പൊലീസ് പട്രോളിങ് നടത്തിക്കൊണ്ടിരിക്കേ കെട്ടിടത്തില്‍ നിന്നും ആളുകള്‍ ഓടി മറയുന്നതുകണ്ട് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് ചാരായം വാറ്റുന്നതിനുള്ള 60 ലിറ്റര്‍ വാഷ് ഉള്‍പ്പെടെ കണ്ടെത്തിയത്.

മൂന്നു പേരെ സംഭവ സ്ഥലത്തുവെച്ചും ഒരാളെ ഇന്നലെ രാവിലേയും പിടികൂടുകയായിരുന്നു. വലപ്പാട് സി.ഐ കെ. സുമേഷ്, എസ്.ഐമാരായ വി.പി അരിസ്‌റ്റോട്ടില്‍, എസ്.ഐ വിജു പൗലോസ്, സി.പി.ഒ അഖില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക