Kerala

പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ജോലി തരാം!  സപ്ലൈകോയില്‍ തൊഴില്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് ആരോപണം

വകുപ്പ് പാര്‍ട്ടിയുടെ കൈയ്യിലാണെന്നും വേണ്ടരീതിയില്‍ ചെയ്യാമെന്നും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മാത്രം മതിയെന്നുമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സപ്ലൈകോ ഗോഡൗണില്‍ ജോലി വാഗ്ദാനം ചെയ്ത് പാര്‍ട്ടിയിലേക്ക് ആളെ ചേര്‍ക്കുന്നതായി ആരോപണം. നിലമ്പൂര്‍ അമരമ്പലത്തെ  ഗോഡൗണിലേക്കുള്ള ജോലിക്കായി ചന്തക്കുന്ന്, വല്ലപ്പുഴ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ സിപിഐയുടെ പ്രാദേശിക നേതാക്കള്‍ സമീപിച്ചതായാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് , ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ ഓഫര്‍ നല്‍കിയപ്പോഴാണ് വിവാദമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

അനധികൃത ഭൂമിയില്‍ സപ്ലൈകോയ്ക്ക് എന്ന പേരില്‍ നിര്‍മ്മിക്കുന്ന ഗോഡൗണില്‍ തൊഴില്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് യുവാക്കള്‍ പറയുന്നു. വകുപ്പ് പാര്‍ട്ടിയുടെ കൈയ്യിലാണെന്നും വേണ്ടരീതിയില്‍ ചെയ്യാമെന്നും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മാത്രം മതിയെന്നുമായിരുന്നു ആവശ്യം. 

ഗോഡൗണ്‍ പണിയുന്ന ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ടും നേരത്തേ സിപിഐ നേതാക്കളുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. നിര്‍മ്മാണം നിരോധിച്ചിട്ടുള്ള സ്ഥലമാണ് ഇതെന്നും ഇവിടെ ഗോഡൗണിന് അംഗീകാരം നല്‍കിയതില്‍ പ്രാദേശിക നേതാക്കളുടെ ഇടപെടല്‍ ഉണ്ടെന്നും ആരോപണം ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

SCROLL FOR NEXT