Kerala

പാര്‍ട്ടിയില്‍ ഞങ്ങള്‍ അധികപ്പറ്റോ; ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മണ്ഡലത്തില്‍ മാത്രം പ്രചാരണം നടത്തും; പൊട്ടിത്തെറിച്ച് കെ മുരളീധരന്‍

മുന്‍പ്രസിഡന്റുമാര്‍ അവരുടെ നിലപാടുകള്‍ ഏത് വേദിയില്‍ പറയും. ഇക്കാര്യത്തില്‍ നേതൃത്വം ചെയ്തത് തെറ്റാണ്.ഞങ്ങള്‍ പാര്‍ട്ടിക്ക് അധികപ്പറ്റാണോ എന്നത് നേതാക്കന്‍മാര്‍ തന്നെ വ്യക്തമാക്കണമെന്ന് കെ മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കെ.പി.സി.സി നേതൃയോഗത്തില്‍ തന്നെ ക്ഷണിക്കാത്ത നടപടിക്കെതിരെ പൊട്ടിത്തെറിച്ച് കെ മുരളീധരന്‍ എംഎല്‍എ. ഞങ്ങള്‍ പാര്‍ട്ടി നേതൃതവത്തിന് അധികപ്പറ്റായതുകൊണ്ടാണോ ഞങ്ങളെ നേതൃയോഗത്തിലേക്ക് വിളിക്കാന്‍ തയ്യാറാവാതിരുന്നതെന്ന് മുരളീധരന്‍ ചോദിച്ചു. സാധാരണ രീതിയില്‍ കെപിസിസി മുന്‍പ്രസിന്റൂമാരെ യോഗത്തിന് വിളിക്കുന്നതാണ്. അങ്ങനെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും  യോഗത്തിന് പോകാന്‍ തയ്യാറെടുത്തിരുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു.

മുന്‍പ്രസിഡന്റുമാര്‍ അവരുടെ നിലപാടുകള്‍ ഏത് വേദിയില്‍ പറയും. ഇക്കാര്യത്തില്‍ നേതൃത്വം ചെയ്തത് തെറ്റാണ്. ഞങ്ങള്‍ പാര്‍ട്ടിക്ക് അധികപ്പറ്റാണോ എന്നത് നേതാക്കന്‍മാര്‍ തന്നെ വ്യക്തമാക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ പിടലപ്പണക്കം തുടരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പ്രതികരണത്തിനില്ല. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തന്റെ മണ്ഡലം കേന്ദ്രീകരിച്ച് മാത്രം തെരഞ്ഞടുപ്പ് പ്രചാരണം നടത്തും. ഇക്കാര്യം ഹൈക്കമാന്റിനെ എഴുതി അറിയിക്കുമെന്ന് കെ മുരളധീരന്‍ പറഞ്ഞു


വി.എം സുധീരനെ ഒഴിവാക്കാന്‍ വേണ്ടിയാണ് മുന്‍പ്രസിഡന്റ് മാരെ ആരെയും വിളിക്കാതിരുന്നതെന്നാണ് സൂചന. യോഗത്തില്‍ മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല.ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് യോഗത്തിന്റ അജണ്ട. സാധാരണ നേതൃയോഗം വിളിച്ചാല്‍ മുന്‍ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, സി.വി പത്മരാജന്‍, കെ.മുരളീധരന്‍, വി.എം സുധീരന്‍ എന്നിവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വി.എം സുധീരനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ആരേയും ക്ഷണിക്കാതിരുന്നതെന്നാണ് സൂചന. 

ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരന്‍ ഉന്നയിച്ച കടുത്ത ആരോപണങ്ങളെ അഗവണിച്ച് അപ്രസക്തമാക്കാനും പരിപാടികളില്‍ നിന്ന് ഒഴിവാക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. അതേസമയം നിര്‍വാഹകസമിതിയല്ല, നേതൃയോഗമാണ്  ചേരുന്നതെന്നും  കെ.പി.സി.സി  ഭാരവാഹികള്‍ക്ക് പുറമെ ഡി.സി.സി പ്രസിഡന്റുമാരേയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളേയും മാത്രമാണ് വിളിച്ചിട്ടുള്ളതെന്നുമാണ് നേതൃത്വത്തിന്റ വിശദീകരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

SCROLL FOR NEXT