Kerala

പാലത്തായി പീഡനം : പത്മരാജന്റെ ജാമ്യം ഹൈക്കോടതി ശരിവെച്ചു ; പെണ്‍കുട്ടിയുടെ അമ്മയുടെ ഹര്‍ജി തള്ളി

ജൂലൈ 16നാണ് പോക്‌സോ കോടതി പത്മരാജന് ജാമ്യം അനുവദിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി : പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. പത്മരാജന് ജാമ്യം നല്‍കിയ പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പോക്‌സോ കേസുകളില്‍ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാര്‍ഗനിര്‍ദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

ഇരയുടെ മൊഴിയുണ്ടായിട്ടും പോക്‌സോ വകുപ്പും ബലാല്‍സംഗക്കുറ്റവും ചുമത്താതെ ബിജെപി നേതാവ് കൂടിയായ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച പോക്‌സോ കോടതി ഉത്തരവിനെതിരെയാണ് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരുന്നത്. ജൂലൈ 16നാണ് പ്രതിക്ക് പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്.

ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സഹായകമായ വിധം പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയതെന്ന് മാതാവ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പ്രതിയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി ഒരാഴ്ചക്കകമാണ് പോക്‌സോ കോടതി ജാമ്യം അനുവദിച്ചതെന്നും മാതാവ് വാദിച്ചു. എന്നാല്‍ കുട്ടിക്ക് കളവ് പറയുന്ന സ്വഭാവമുള്ളതായി കൗണ്‍സിംലിംഗ് നടത്തിയവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT