Kerala

പിഎസ് സി പരീക്ഷകള്‍ മാറ്റി

കായികക്ഷമതാ പരീക്ഷയും സര്‍വീസ് പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഈ മാസം 20 വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി. സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കം മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അതീവജാഗ്രത പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പി എസ് സിയുടെ നടപടി. അഭിമുഖങ്ങള്‍ നേരത്തെ നിശ്ചയിച്ച തീയതികളില്‍ നടക്കും. 

കായികക്ഷമതാ പരീക്ഷയും സര്‍വീസ് പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. സംസ്ഥാനത്ത് ആറുപേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 12 ആയി. 

ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.  സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഉത്സവങ്ങളും പെരുന്നാളുകളും അടക്കം ആള്‍ക്കൂട്ടം കുടുന്ന പരിപാടികള്‍ കഴിവതും ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

നല്ല ഉറക്കത്തിന് കിടത്തം മാത്രമല്ല, കിടക്കയും നന്നാവണം, മെത്ത തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം | World Sleep Day

എല്ലാ ക്ഷീണവും ഒന്നാണോ? ശ്രദ്ധിക്കാം

പാക് താരത്തെ ടീമിലെടുത്ത് 'കുടുങ്ങി' സണ്‍റൈസേഴ്‌സ്; ഐപിഎല്‍ കാണില്ലെന്ന് ആരാധകര്‍

'എട്ട് വര്‍ഷം മുമ്പുള്ള സംഭാഷണം, ഇനിയും മിണ്ടാതിരിക്കില്ല'; അമ്മയുടെ ഓഡിയോ ക്ലിപ്പ് പുറത്തായതില്‍ പൊട്ടിത്തെറിച്ച് രശ്മിക

SCROLL FOR NEXT