Kerala

പിടിയിലായത് മരുമകളുടെ സുഹൃത്ത്; പാലക്കാട് ഇരട്ടക്കൊലപാതക കേസില്‍ മരുമകളെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

വീടിനുള്ളില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനാണ് പിടിയിലായത്. മരുമകളുടെ സുഹൃത്താണ് പിടിയിലായ സുദര്‍ശന്‍

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വീടിനുള്ളില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനാണ് പിടിയിലായത്. മരുമകളുടെ സുഹൃത്താണ് പിടിയിലായ സുദര്‍ശന്‍.

കോട്ടായിലില്‍ പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍(72),,ഭാര്യ പ്രേമകുമാരി(62) എന്നിവരാണ് കൊല്ലപ്പെട്ടത്.ആയുധമുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം കണ്ടെത്തിയത്. സ്വാമിനാഥന്റെ ആന്തരികാവയവങ്ങള്‍ പുറത്തുവന്ന രീതിയിലായിരുന്നു.പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.  ഇവരെ കൈയ്യും കാലും കെട്ടി വായില്‍ തുണി തിരുകിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മകന്റെ ഭാര്യ ഷീജയെ സമീപത്തു കണ്ണും വായയും മൂടിക്കെട്ടിയ നിലയിലുമായിരുന്നു കണ്ടെത്തിയത്.

ചൊവ്വാഴ്ച്ചയാണ് കൊലപാതകം നടന്നത്. ആക്രമത്തില്‍ പരിക്കേറ്റ മരുമകളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  മോഷണ ശ്രമമാണെന്ന് വരുത്തി തീര്‍ക്കുന്ന വിധത്തിലാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്ന് പൊലിസ് പറഞ്ഞു. വാതില്‍ തകര്‍ത്തോ ഓടിളക്കിയോ അക്രമികള്‍ അകത്തു കയറിയതായി ഒറ്റനോട്ടത്തില്‍ സൂചനകളില്ല. മുറിക്ക് അകത്തെല്ലാം മുളക് പൊടി വിതറിയിരുന്നു. തനിക്കും കുടുംബത്തിനും വധഭീഷണിയുള്ളതായും ആരോ തങ്ങളെ കൊല്ലാന്‍ ശ്രമിക്കുന്നുണ്ടെന്നും കാണിച്ച് ഒാഗസ്ത് 31ന് സ്വാമിനാഥന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT