Kerala

പിണറായി വിജയന്‍ കിം ജോങ് ഉന്നിനെ പോലെയെന്ന് കേന്ദ്രമന്ത്രി

കിമ്മിനെപ്പോലെയാണ് നോട്ടത്തിലും പെരുമാറ്റത്തിലും പിണറായിയും ചെയ്യുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെപ്പോലെയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കിമ്മിനെപ്പോലെയാണ് നോട്ടത്തിലും പെരുമാറ്റത്തിലും പിണറായിയും ചെയ്യുന്നത്. ഉത്തരകൊറിയയില്‍ കിം ചെയ്യുന്നതുപോലെ, സംസ്ഥാന സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ശാരീരികമായി ഇല്ലായ്മ ചെയ്യുകയാണ് സിപിഎം ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. 

സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിനിടെ, പിണറായി വിജയന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. 

കിം ജോങ് ഉന്‍

സാമ്രാജ്യത്വ ശക്തികളായ അമേരിക്കക്കെതിരെ, കമ്യൂണിസ്റ്റ് ചൈനയേക്കാള്‍ മികച്ച ചെറുത്തുനില്‍പ്പാണ് കിമ്മിന്റെ ഉത്തരകൊറിയ നടത്തുന്നതെന്നായിരുന്നു പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്