Kerala

പിണറായിയെ സിബിഐ തെരഞ്ഞുപിടിച്ച് ബലിയാടാക്കി; ആരോപണം വസ്തുതാപരമല്ലെന്ന് ഹൈക്കോടതി

എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ സിബിഐ തെരഞ്ഞുപിടിച്ച് ബലിയാടാക്കുകയായിരുന്നുവെന്ന് ഹൈക്കോടതി. പിണറായി വിജയന് എതിരായ ആരോപണം വസ്തുതാപരമല്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ സിബിഐ തെരഞ്ഞുപിടിച്ച് ബലിയാടാക്കുകയായിരുന്നുവെന്ന് ഹൈക്കോടതി. പിണറായി വിജയന് എതിരായ ആരോപണം വസ്തുതാപരമല്ല. കാബിനറ്റ് രേഖകള്‍ പരിശോധിച്ചാലും പിണറായിയെ കേസില്‍ പ്രതിയാക്കാനാവില്ലെന്ന് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാതോര്‍ത്ത വിധിന്യായത്തില്‍ ജസ്റ്റിസ് പി ഉബൈദ് ചൂണ്ടിക്കാട്ടി.

ലാവലിന്‍ ഇടപാടിന് കെഎസ്ഇബിയും ഉദ്യോഗസ്ഥരും മാത്രമാണ് ഉത്തരവാദികള്‍. ഇക്കാര്യത്തില്‍ ഒരു മന്തിയെ മാത്രം തെരഞ്ഞുപിടിച്ച് കുറ്റവാളിയാക്കാനാവില്ല. കേസില്‍ രണ്ടു മുതല്‍ നാലുവരെയുള്ള പ്രതികള്‍ വിചാരണ നേരിടണം. പിണറായി അടക്കം മൂന്നു പ്രതികള്‍ വിചാരണ നേരിടേണ്ടതില്ല. 

പിണറായി വിജയനു മുമ്പുള്ളവരും പിന്നീടു വന്നവരുമായ വൈദ്യുതി മന്ത്രിമാര്‍ എസ്എന്‍സി ലാവലിനുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പിണറായിയെ ഈ കേസില്‍ സിബിഐ തെരഞ്ഞുപിടിച്ച് ബലിയാക്കുകയായിരുന്നുവെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. മലബാര്‍ കാന്‍സര്‍ സെന്ററിനു കിട്ടേണ്ടിയിരുന്ന പണം ലാവലിന്‍ കരാറിന്റെ ഭാഗമല്ല. അത്തരമൊരു വാഗ്ദാനം കരാറായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് ഉബൈദ് 102 പേജുള്ള വിധിയില്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഇത് അഭിമാന നേട്ടം; ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' കാൻ ഫെസ്റ്റിവലിൽ, പ്രദർശനം മെയ് 14ന്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 53 lottery result

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

SCROLL FOR NEXT