Kerala

പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ തിരിച്ചെടുക്കരുത്; ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി 

കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ തിരിച്ചെടുക്കരുതെന്ന് ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ തിരിച്ചെടുക്കരുതെന്ന് ഹൈക്കോടതി. ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ കോടതി ജൂലൈ ഒന്നിന് ശേഷം ഇത്തരത്തില്‍ നിയമിച്ചവരെ പിരിച്ചുവിടണമെന്നും കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി ഉത്തരവിട്ടു.

പിഎസ്സി റാങ്ക് പട്ടികയിലുളളവരുടെ പരാതിയെ തുടര്‍ന്ന് എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ മാസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഇതനുസരിച്ച് 2018 എംപാനല്‍ ഡ്രൈവര്‍മാരെയാണ് പിരിച്ചുവിട്ടത്. തുടര്‍ന്ന് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുകാരണം കെഎസ്ആര്‍ടിസിയില്‍ ഉണ്ടായ അടിയന്തര പ്രതിസന്ധി പരിഹരിക്കാന്‍ പിരിച്ചുവിട്ട ഡ്രൈവര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി നിയമിക്കുകയായിരുന്നു. ഇവരെ ഉടന്‍ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT