Kerala

പിറകെ നടന്നു കെഞ്ചിയിട്ടും ആരും എടുത്തില്ല; വില്‍പ്പനക്കാരന്‍ കയ്യില്‍ സൂക്ഷിച്ച ടിക്കറ്റിന് വിഷു ബംപര്‍

വിഷു ബംപര്‍ ഒന്നാം സമ്മാനമായ 5 കോടി രൂപയാണ് ചെല്ലയ്യയെ തേടിയെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപര്‍ വിജയിയായി ലോട്ടറി വില്‍പ്പനക്കാരന്‍. തമിഴ്‌നാട് തിരുനെല്‍വേലി കോട്ടെ കരികുളം സ്വദേശി ചെല്ലയ്യയ്ക്കാണ് ഭാഗ്യം കടാക്ഷിച്ചത്. ടിക്കറ്റ് വിറ്റുപോകാതെ വന്നതോടെ നറുക്കെടുക്കുന്നതിനു തൊട്ടു മുന്‍പു വരെ പലരുടേയും പിറകെ നടന്ന് കെഞ്ചി അപേക്ഷിച്ചിട്ടും ആരും ടിക്കറ്റ് വാങ്ങിയില്ല. ഒടുവില്‍ ചെല്ലയ്യതന്നെ ടിക്കറ്റ് കയ്യില്‍ സൂക്ഷിക്കുകയായിരുന്നു. ഇതോടെ വിഷു ബംപര്‍ ഒന്നാം സമ്മാനമായ 5 കോടി രൂപയാണ് ചെല്ലയ്യയെ തേടിയെത്തിയത്. 

വാഴക്കുളത്താണ് ചെല്ലയ്യ ലോട്ടറി വില്‍ക്കുന്നത്. ബംപര്‍ സമ്മാനം അടിച്ചത് ചെല്ലയ്യ നേരത്തെ അറിഞ്ഞെങ്കിലും ഭയം മൂലം ഇയാള്‍ ആരോടും പറഞ്ഞില്ല. ഒന്നാം സമ്മാനം വാഴക്കുളത്ത് വിറ്റ ടിക്കറ്റിനാണെന്ന് വ്യാഴാഴ്ച വൈകിട്ടുതന്നെ വ്യക്തമായെങ്കിലും ആരാണ് ആ ഭാഗ്യവാന്‍ എന്ന് ആരും അറിഞ്ഞില്ല. ഇന്നലെ ടിക്കറ്റ് വാഴക്കുളം എസ്ബിഐ ശാഖയില്‍ ഏല്‍പിച്ചതോടെയാണ് വിവരം അടുത്ത സുഹൃത്തുക്കള്‍ പോലും അറിഞ്ഞത്. ചെല്ലയ്യയുടെ കൈവശമുണ്ടായിരുന്ന യുബി 532395 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

ഹോട്ടല്‍ ജീവനക്കാരനായി 10 വര്‍ഷം മുന്‍പു വാഴക്കുളത്ത് എത്തിയ ചെല്ലയ്യ ഭാര്യ സുമതി, മക്കളായ സഞ്ജീവ്, ശെല്‍വ നമിത എന്നിവരോടൊപ്പം കല്ലൂര്‍ക്കാട് കവലയിലുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് ടിക്കറ്റ് വില്‍പന ആരംഭിച്ചത്. വാഴക്കുളത്തുള്ള ലോട്ടറി ടിക്കറ്റ് ഏജന്‍സിയില്‍നിന്നു ടിക്കറ്റുകള്‍ വാങ്ങി വില്‍പന നടത്തുകയാണ്.വിഷു ബംപര്‍ നറുക്കെടുപ്പു നടന്ന വ്യാഴാഴ്ച വില്‍പനയ്ക്കിറങ്ങിയെങ്കിലും രണ്ടു ടിക്കറ്റുകള്‍ വില്‍ക്കാനായില്ല. ഇതുമായി ഒരുപാടു പേരുടെ പിറകെ നടന്നെങ്കിലും ആരും വാങ്ങിയില്ല. പിന്നീടു കയ്യില്‍ സൂക്ഷിക്കുകയായിരുന്നു. സ്വന്തമായൊരു വീട് നിര്‍മിക്കാനും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും പണം വിനിയോഗിക്കുമെന്ന് ചെല്ലയ്യ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ