Kerala

പുതിയ കേരളം സൃഷ്ടിക്കാന്‍ കുട്ടികളെ ക്ഷണിച്ച് പിണറായി വിജയന്‍

പുതിയൊരു കേരളം സൃഷ്ടിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളൂം പേരും സ്‌കൂള്‍ വിലാസവും സഹിതം എന്നെ എഴുതി അറിയിക്കുമല്ലോ 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തില്‍ ഒരു കോടി വൃക്ഷതൈകള്‍ നടാനുള്ള സര്‍ക്കാര്‍ തീരുമാനം കുട്ടികള്‍ ഏറെ ആവേശത്തോടെയും ആഹ്ലാദത്തോടെയും കൂടിയാണ് നമ്മുടെ കുട്ടികള്‍ ഏറ്റെടുത്തത്. കുട്ടികളോട് പറയുന്ന കാര്യങ്ങള്‍ അവര്‍ വളരെ ആത്മാര്‍ത്ഥമായാണ് ഏറ്റെടുക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളോട് നേരിട്ട് സംവദിക്കുവാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും മുഖ്യമന്ത്രി കത്തയച്ചു.

പുതിയൊരു കേരളം സൃഷ്ടിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളൂം പേരും സ്‌കൂള്‍ വിലാസവും സഹിതം എന്നെ എഴുതി അറിയിക്കുമല്ലോ.
സ്‌നേഹപൂര്‍വം നിങ്ങളുടെ പിണറായി വിജയന്‍ എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്

കത്തിന്റെ പൂര്‍ണരൂപം
പ്രിയ കൂട്ടുകാരേ,
എത്ര സുന്ദരമാണ് നമ്മുടെ കേരളം! കാടും മലയും കുളവും പുഴയും വയലും കായലും അറബിക്കടലും ഒക്കെച്ചേര്‍ന്ന് എത്ര മനോഹരം! പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നമ്മുടെ കേരളത്തെ കൂടുതല്‍ സുന്ദരമാക്കിയാല്‍ എങ്ങനെയായിരിക്കും? അതിനായി നമുക്ക് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. കൂടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുക. കൂടുതല്‍ പ്രാണവായുവും മഴയും ലഭിക്കും. ചൂട് കുറയും. ഓസോണ്‍ പാളിക്ക് സംരക്ഷണമാകും. പക്ഷികള്‍ക്ക് കൂടുകൂട്ടാന്‍ ഇടവുമാകും. പ്ലാസ്റ്റിക് ഉപയോഗം നമുക്ക് കുറയ്ക്കാം. കുപ്പികള്‍, കവറുകള്‍, പ്ലാസ്റ്റിക്! മാലിന്യങ്ങള്‍ തുടങ്ങിയവ നമുക്ക് വലിച്ചെറിയാതിരിക്കാം. അവ പ്രകൃതിക്ക് ദോഷം ചെയ്യും.
മറ്റ് മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഇടാതിരിക്കുവാന്‍ ശ്രദ്ധിക്കാം. നമുക്ക് വൃത്തിയുള്ള ചുറ്റുപാടുകള്‍ സൃഷ്ടിക്കാം. മലിനജലം കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധികള്‍ പടരാതെ നോക്കാം. നമുക്ക് വേണ്ട പച്ചക്കറികള്‍ നമുക്ക് തന്നെ വിളയിച്ച് തുടങ്ങാം. പരമാവധി ജൈവവളം ഉപയോഗിക്കാം. അങ്ങനെ, വിഷം കലര്‍ന്ന പച്ചക്കറിയില്‍ നിന്ന് മോചനം നേടാം.
നമ്മുടെ ആവശ്യങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാം. അടുത്തത് ജലം സംരക്ഷിക്കലാണ്. ജലസ്രോതസ്സുകള്‍ ശുചീകരിക്കുന്നതില്‍ മുന്‍കൈയെടുക്കാം. നാളത്തെ തലമുറയ്ക്കുവേണ്ടി ജലാശയങ്ങളെ നന്നായി പരിപാലിക്കാം. ജലം ഒരു തുള്ളിപോലും പാഴാക്കില്ല എന്ന ഉറച്ച തീരുമാനമെടുക്കാം. ഒപ്പം, നല്ല ശീലങ്ങളിലൂടെ നല്ല പൗരരായി വളരാം. നാടിന് വെളിച്ചവും മാതൃകയും ആകാം.
പുതിയൊരു കേരളം സൃഷ്ടിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളൂം പേരും സ്‌കൂള്‍ വിലാസവും സഹിതം എന്നെ എഴുതി അറിയിക്കുമല്ലോ.
സ്‌നേഹപൂര്‍വം,
നിങ്ങളുടെ പിണറായി വിജയന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT