Kerala

പുതുവൈപ്പിന്‍ തീരത്തടിഞ്ഞ ഭൗതികാവശിഷ്ടം വിചിത്രജീവിയുടേതോ? സ്ഥിരീകരിക്കാനാകാതെ വിദഗ്ധര്‍

പുതുവൈപ്പ് തീരത്ത് രണ്ട് ദിവസം മുന്‍പ് കണ്ടെത്തിയ ഭൗതികാവശിഷ്ടം മനുഷ്യന്റേതോ വിചിത്ര ജീവിയുടേതോ എന്ന കാര്യത്തില്‍ ആശങ്കയൊഴിയുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

വൈപ്പിന്‍: പുതുവൈപ്പ് തീരത്ത് രണ്ട് ദിവസം മുന്‍പ് കണ്ടെത്തിയ ഭൗതികാവശിഷ്ടം മനുഷ്യന്റേതോ വിചിത്ര ജീവിയുടേതോ എന്ന കാര്യത്തില്‍ ആശങ്കയൊഴിയുന്നില്ല. സത്യമറിയാന്‍ ഫോറന്‍സിക് വിദഗ്ദ്ധരുടെ പരിശോധന തുടരുകയാണ്. പുതുവൈപ്പ് എല്‍എന്‍ജി പദ്ധതി പ്രദേശത്തിനടുത്ത് മത്സ്യത്തൊഴിലാളികളാണ് രണ്ടു ദിവസം മുന്‍പ് ഈ അവശിഷ്ടം കണ്ടത്. 

ഇത് ഏതോ ജീവിയുടേതെന്ന തോന്നലില്‍ തങ്ങളുടെ ജോലിക്ക് തടസമാകാത്ത നിലയില്‍ മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച രാവിലെയോടെ പട്ടിയോ മറ്റോ ഇത് റോഡിലെത്തിച്ചതോടെയാണ് നാട്ടുകാര്‍ക്കിടയില്‍ സംസാരവിഷയമായത്. മുളവുകാട് പൊലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം അവശിഷ്ടഭാഗങ്ങള്‍ എറണാകുളം ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധന നടത്തിയ ഡോക്ടര്‍ക്കും ഇത് സ്ഥിരീകരിക്കാനായിട്ടില്ല. 

ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ ഇത് മനുഷ്യനാണോ മൃഗമാണോ മറ്റേതെങ്കിലും കടല്‍ജീവിയാണോ എന്ന് സ്ഥിരീകരിക്കാനാകൂ. ലഭിച്ച അവശിഷ്ടത്തിന് മനുഷ്യമുഖമാണുള്ളത്. എന്നാല്‍ മറ്റു ഭാഗങ്ങളെല്ലാം അളിഞ്ഞ നിലയിലാണെങ്കിലും മുഖഭാഗം ഉണങ്ങിയ നിലയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്