കൊച്ചി: ഇക്കൊല്ലത്തെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാര നിര്‍ണയം വിവാദത്തിലേക്ക്. പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രൊഫ. എംകെ സാനു രാജിവച്ചു. അര്‍ഹതയില്ലാത്ത കൃതിക്ക് പുരസ്‌കാരം നല്‍കണമെന്ന സമ്മര്‍ദത്തോട് പ്രതിഷേധിച്ചാണ് രാജി. പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയ്ക്ക് പുരസ്‌കാരം നല്‍കണമെന്ന ബാഹ്യ സമ്മര്‍ദത്തെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം.
ഇടത് പാര്‍ട്ടികളുമായി അടുത്ത ബന്ധമുള്ള പുതുശ്ശേരി രാമചന്ദ്രന് പുരസ്‌കാരം നല്‍കുന്നതില്‍ എംകെ സാനുവിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. 'കമ്മ്യൂണിസ്റ്റ് ബന്ധമുള്ള, മലയാളത്തിലെ പ്രമുഖ കവിയും ഭാഷാ ഗവേഷകനും അധ്യാപകനുമായ ഒരാളുടെ ആത്മകഥയ്ക്ക് പുരസ്‌കാരം നല്‍കാനുള്ള സമിതിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജി'യെന്ന് അദ്ദേഹം വ്യക്തമാക്കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
സര്‍ഗാത്മകത മാത്രം മാനദണ്ഡമാക്കിയാണ് സമിതി ഇതുവരെ പുരസ്‌കാരത്തിന് കൃതികള്‍ പഗിണിത്തത്. ഇക്കുറി വിജെ ജെയിംസിന്റെ 'നിരീശ്വരന്‍' എന്ന നേവലും ഏഴാച്ചേരി രാമചന്ദ്രന്റെ 'ഇലത്തുമ്പിലെ വജ്രദാഹം' എന്ന കാവ്യവും അവസാനവട്ടം വരെ പരിഗണിച്ചിരുന്നു. സര്‍ഗാത്മകതയുള്ള മികച്ച കൃതികളായാതിനാലാണ് അത്. എന്നാല്‍ അര്‍ഹതയില്ലാത്ത കൃതിക്ക് പുരസ്‌കാരം നല്‍കുന്നതിനായി കടുത്ത ബാഹ്യ സമ്മര്‍ദങ്ങളും ഇടപെടലും സമിതിക്ക് മേലുണ്ടായി. അതിന് കൂട്ടുനില്‍ക്കാനാവാത്തതിനാല്‍ രാജിവയ്ക്കുന്നു എന്നാണ് രാജിക്കത്തില്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates