Kerala

പുത്തന്‍ പ്രതീക്ഷയുമായി തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പ്; രഞ്ജിത്തും ഇന്ദുലക്ഷ്മിയും കുഞ്ഞ് വൈഷ്ണവും യാത്രയാകുന്നത് സ്വന്തം വീടെന്ന വലിയ സ്വപ്‌നം ബാക്കിയാക്കി...

വിവാഹ വാര്‍ഷികത്തിന് തൊട്ടുപിന്നാലെ നടത്തിയ യാത്ര ചെന്നവസാനിച്ചത് മരണത്തില്‍.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വിവാഹ വാര്‍ഷികത്തിന് തൊട്ടുപിന്നാലെ നടത്തിയ യാത്ര ചെന്നവസാനിച്ചത് മരണത്തില്‍. നേപ്പാളില്‍ റിസോര്‍ട്ട് റൂമില്‍ മരിച്ച രഞ്ജിത് കുമാറിന്റെയും ഇന്ദുലക്ഷ്മിയുടെയും വിവാഹവാര്‍ഷികം ജനുവരി 16നായിരുന്നു. കേക്ക് മുറിച്ചു വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇരുവരും സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു.ഇതിന് പിന്നാലെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഇവര്‍ യാത്രപുറപ്പെട്ടത്. 

സ്വന്തമായി പണിയുന്ന വീട്ടില്‍ താമസമാക്കണമെന്ന വലിയ സ്വപ്‌നം പാതിയിലുപേക്ഷിച്ചാണ് ഇന്ദുലക്ഷ്മിയുടെയും രഞ്ജിത്കുമാറിന്റെയും ഇളയമകന്‍ വൈഷ്ണവിന്റെയും മടക്കം. കുണ്ടൂപ്പറമ്പ് മൊകവൂര്‍ കാമ്പുറത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് ഇന്ദുലക്ഷ്മിയുടെ പുതിയോട്ടുകളത്തില്‍ വീട്. ഈ വീടിനോടു ചേര്‍ന്ന പറമ്പിലാണു രഞ്ജിത്കുമാറും ഇന്ദുലക്ഷ്മിയും പുതിയ ഇരുനില വീടു പണിയുന്നത്. ഇനി പെയിന്റിങ് മാത്രമാണ് ബാക്കി. ഇന്ദുലക്ഷ്മിയുടെ വീട്ടില്‍ അച്ഛന്‍ പീതാംബരന്‍ നായരാണ് താമസം. ഇന്ദുലക്ഷ്മിയുടെ സഹോദരി ചിത്രലക്ഷ്മി മാളിക്കടവ് എംഎസ്എസ് പബ്ലിക് സ്‌കൂളിലെ അധ്യാപികയാണ്.

രഞ്ജിത്കുമാര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് വെസ്റ്റ്ഹില്‍ ടെക്‌നിക്കല്‍ സ്‌കൂളിലും ദേവഗിരി കോളജിലും ആണ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ എന്‍ജിനീയര്‍ ആയിരുന്നു. ആഴ്ചകള്‍ മുന്‍പ് കോഴിക്കോട് കേന്ദ്രീകരിച്ചു സ്റ്റാര്‍ട്ടപ് സംരംഭം തുടങ്ങിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT