Kerala

പെന്‍ഷന്‍ തുക കൊടുത്തില്ല; അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

പെന്‍ഷന്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് 70 വയസ്സുള്ള അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കുമളി: പെന്‍ഷന്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് 70 വയസ്സുള്ള അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. കുമളി ചെങ്കര എച്ച്എംഎല്‍ എസ്‌റ്റേറ്റ് പത്താം നമ്പര്‍ ലയത്തില്‍ താമസിക്കുന്ന രാജേന്ദ്രന്‍ (47) ആണ് അറസ്റ്റിലായത്. വീട്ടുവാതിലിന്റെ താഴില്‍ വൈദ്യുതി പ്രവഹിപ്പിച്ചാണ് അമ്മയെ കൊല്ലാന്‍ ശ്രമിച്ചത്.

അമ്മ മരിയ സെല്‍വവും ഏകമകനായ രാജേന്ദ്രനും മാത്രമാണു വീട്ടില്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ പുറത്തുപോയ സമയത്ത് 2 താഴുകള്‍ കൊണ്ടു വീടു പൂട്ടിയ ശേഷം ഈ താഴുകളിലേക്കു വൈദ്യുതി കണക്ഷന്‍ നല്‍കുകയായിരുന്നു. അമ്മ തിരികെ വന്നു വീടിന്റെ കതകില്‍ തൊട്ടതോടെ ഷോക്കേറ്റു തെറിച്ചുവീണു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയാണു കണക്ഷന്‍ വിച്ഛേദിച്ചത്.

ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുകയാണു തയ്യല്‍ത്തൊഴിലാളിയായ രാജേന്ദ്രന്‍. അമ്മയുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചു. അമ്മയ്ക്കു ലഭിക്കുന്ന പെന്‍ഷന്‍ തുക വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വഴക്കിട്ടു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നുവെന്നു പൊലീസ് കണ്ടെത്തി. ഇതുസംബന്ധിച്ച വൈരാഗ്യത്തില്‍ ചെയ്തതാണെന്നാണു പൊലീസിന്റെ നിഗമനം. കൊലപാതകശ്രമത്തിനു രാജേന്ദ്രനെതിരെ കേസെടുത്തു. നാളെ കോടതിയില്‍ ഹാജരാക്കും. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം മരിയ സെല്‍വം വീട്ടിലേക്കു മടങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT