Kerala

പെരിയ ഇരട്ടക്കൊലപാതകം; കെ കുഞ്ഞിരാമൻ എംഎൽഎയുടെ മൊഴിയെടുത്തു

എംഎൽഎയ്ക്ക് പുറമേ പ്രാദേശിക സിപിഎം നേതാക്കളുടെ മൊഴിയും അന്വേഷണ സംഘം സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെ മൊഴിയെടുത്തു. ഇന്ന് രാവിലെയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുന്നതിനായി എംഎൽഎയെ വിളിച്ചു വരുത്തിയത്. എംഎൽഎയ്ക്ക് പുറമേ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്റെയും ഏരിയ സെക്രട്ടറി കെ മണികണ്ഠന്റെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുസ്തഫയുടെയും മൊഴികൂടി അന്വേഷണ സംഘം രേഖപ്പെടുത്തി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ ശരത്തും കൃപേഷും കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരിയ ലോക്കൽ കമ്മിറ്റിയം​ഗമായ പീതാംബരൻ ഉൾപ്പടെ ഏഴ് സിപിഎം പ്രവർത്തകർ അറസ്റ്റിലായിരുന്നു. രണ്ടു ഡിവൈഎസ്പിമാരും നാലു സിഐമാരും ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്