Kerala

പെരും 'കള്ളന്‍' പാമ്പേ... ഒന്നും രണ്ടും അല്ല, അകത്താക്കിയത് എട്ട് താറാവുകളെ; ഒടുവില്‍ സിസിടിവിയില്‍ കുടുങ്ങി

പെരും 'കള്ളന്‍' പാമ്പേ... ഒന്നും രണ്ടും അല്ല, അകത്താക്കിയത് എട്ട് താറാവുകളെ; ഒടുവില്‍ സിസിടിവിയില്‍ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

നീലേശ്വരം: താറാവ് മോഷ്ടാവിനെ പിടിക്കാന്‍വച്ച സിസിടിവിയില്‍ കുടുങ്ങിയ കള്ളനെക്കണ്ട് ഞെട്ടി കര്‍ഷകന്‍.  നീലേശ്വരം പള്ളിക്കര കുന്നരുവത്തെ കര്‍ഷകനായ കളത്തില്‍ ജനാര്‍ദനനാണ് തന്റെ എട്ട് താറാവുകളെ കാണാതായതോടെ സസിടിവി വച്ചത്. കൂറ്റന്‍ പെരുമ്പാമ്പാണ് ഈ കര്‍ഷകന്റെ എട്ട് താറാവുകളെ അകത്താക്കിയത്. 

ഒരു മാസത്തിനിടെ നാലിടവിട്ടുള്ള ദിവസങ്ങളില്‍ ഓരോ താറാവിനെ വീതം കാണാതായതോടെയാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഗള്‍ഫിലെ ജോലി നിര്‍ത്തി നാട്ടിലെത്തിയ ജനാര്‍ദനന്‍ രണ്ടുവര്‍ഷമായി വീട്ടില്‍ കോഴി ഫാം നടത്തുകയാണ്. അതോടൊപ്പം താറാവ് ഫാമും തുടങ്ങാനുള്ള തയ്യാറെടുപ്പില്‍ 10 താറാവുകളെ വീടിന് മുന്നിലെ പഴയ പട്ടിക്കൂട്ടില്‍ ഇട്ടു. 

അവിടെക്കാണ് പെരുമ്പാമ്പെത്തിയത്. കള്ളനെ പിടികൂടാന്‍ ജനാര്‍ദനന്റെ മകന്‍ നന്ദകിഷോറാണ് വീട്ടിലെ സിസിടിവി കൂടിനകത്തേക്ക് തിരിച്ചുവെച്ച് കെണിയൊരുക്കിയത്.

കഴിഞ്ഞ ദിവസം രാത്രി 12.50ഓടെ കൂടിനകത്ത് കയറിയ പെരുമ്പാമ്പ് നിമിഷനേരം കൊണ്ട് താറാവിനെ അകത്താക്കി കടന്നുകളയുകയായിരുന്നു. ഇനിയും താറാവുകളെ അകത്താക്കാനെത്തുമ്പോള്‍ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ച് കൈയോടെ പിടിക്കാനുള്ള ഒരുക്കത്തിലാണ് ഈ കര്‍ഷകനും കുടുംബവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT