Kerala

പെറ്റമ്മയോട് കലഹിച്ച് പശുവിന് മുന്നില്‍ ഭയഭക്തി ബഹുമാനത്തോടെ നില്‍ക്കുന്നവര്‍; വീഡിയോ വൈറലാകുന്നു

ഗോമാതവിനോടുള്ള ഭക്തിയേക്കാളും, ബഹുമാനത്തേക്കാളും വലുതായി ചിലര്‍ക്ക് മറ്റൊന്നുമില്ല

സമകാലിക മലയാളം ഡെസ്ക്

ഗോമാതവിനോടുള്ള ഭക്തിയേക്കാളും, ബഹുമാനത്തേക്കാളും വലുതായി ചിലര്‍ക്ക് മറ്റൊന്നുമില്ല. പെറ്റമ്മ വേദനിച്ചാലും, ഗോമാതാവിന് ഒരു പോറല്‍ പോലും എല്‍ക്കരുതെന്നാണ് ചിലരുടെ നിലപാട്. മനുഷ്യ ജീവനേക്കാള്‍ പശുവിന്റെ ജീവന് പ്രാധാന്യം നല്‍കുന്ന പുതിയ ഇന്ത്യയെ കുറിച്ച് പറയുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. 

രാവിലെ തന്നെ അമ്മയോട് വഴക്കുണ്ടാക്കി വീട്ടില്‍ നിന്നും ഇറങ്ങുന്ന യുവാവ് മുന്നില്‍ പശു വരുമ്പോഴേക്കും മുണ്ടഴിച്ചിട്ട് ഭയഭക്തി ബഹുമാനത്തോടെ നില്‍ക്കുന്നു. പച്ചക്കറി വാങ്ങാന്‍ പോക്കറ്റില്‍ നിന്നും പണം എടുത്തതിന് അമ്മയോട് മോശം ഭാഷയില്‍ സംസാരിച്ചിറങ്ങി വരുന്ന യുവാവാണ് ഗോമാതാവിന് മുന്നില്‍ തലകുമ്പിട്ടു നില്‍ക്കുന്നത്. 

കഷ്ടിച്ച് ഒരു മിനിറ്റ് പത്ത് സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. സമൂഹമാധ്യമങ്ങളിലെ വിവിധ ഗ്രൂപ്പുകളിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. ന്യൂ ഇന്ത്യ എന്നാണ് ഹ്രസ്വ ചിത്രത്തിന്റെ പേര്. കാത്തി സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് നന്ദു എന്ന യുവാവാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT