Kerala

പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പൊലീസുകാരന് കോവിഡ്; കഴിഞ്ഞിരുന്നത് 110 ട്രെയിനികള്‍ക്കൊപ്പം, ആശങ്ക

അഞ്ചുദിവസം മുന്‍പാണ് പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സ്രവം ശേഖരിച്ചത്. ഇന്നാണ് ഫലം പുറത്തുവന്നത്.

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പരിശീലനത്തിന് എത്തിയ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. 110 ട്രെയിനികള്‍ക്ക് ഒപ്പമാണ് രോഗം സ്ഥിരീകരിച്ച പൊലീസുകാരന്‍ കഴിഞ്ഞിരുന്നത്. അഞ്ചുദിവസം മുന്‍പാണ് പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സ്രവം ശേഖരിച്ചത്. ഇന്നാണ് ഫലം പുറത്തുവന്നത്.

സ്രവം ശേഖരിച്ച പൊലീസുകാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും പൊലീസുകാര്‍ക്കിടയില്‍ നിന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, അറസ്റ്റ് ചെയ്ത മോഷണക്കേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചതോടെ, തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് കോവിഡ് പരിശോധന ആരംഭിച്ചു. തട്ടത്തുമല മലയ്ക്കല്‍ സ്വദേശിയായ 32 വയസ്സുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.

മാലമോഷണക്കേസില്‍ 17നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുകായിരുന്നു. ഇന്ന് രാവിലെയാണ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

ഇതാ... ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി ലോക ചാംപ്യന്‍! 'മനിഷ' എഴുതി... സുവര്‍ണ ചരിത്രം

'ആരോഗ്യമന്ത്രി പച്ചക്കള്ളം പറയുന്നു', ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പിതാവ് പിന്നോട്ടെടുത്ത കാറിന്റെ അടിയിൽപ്പെട്ടു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും