Kerala

പൊലീസുകാര്‍ അടിച്ചു ഫിറ്റായി ട്രിപ്പിളടിച്ചു, പിഴയിട്ട എസ്‌ഐയെ ഭീഷണിപ്പെടുത്തി, ഒടുവില്‍ മൈബൈല്‍ വിഡിയോയില്‍ കുടുങ്ങി

പൊലീസുകാര്‍ അടിച്ചു ഫിറ്റായി ബൈക്കിള്‍ ട്രിപ്പിളടിച്ചു, പിഴയിട്ട എസ്‌ഐയെ ഭീഷണിപ്പെടുത്തി, ഒടുവില്‍ മൈബൈല്‍ വിഡിയോയില്‍ കുടുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അടിച്ചു ഫിറ്റായി ബൈക്കില്‍ ട്രിപ്പിള്‍ അടിച്ച പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തി കടന്നു. ആലപ്പുഴ ബീച്ചിനു സമീപമാണ് സംഭവം.

സല്‍ക്കാരത്തില്‍ പങ്കെടുത്ത് ഫിറ്റായി ബൈക്കില്‍ മടങ്ങുമ്പോള്‍ എസ്‌ഐ ഇവരെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. അസോസിയേഷന്റെ മൂന്നു നേതാക്കളാണ് ബൈക്കിലുണ്ടായിരുന്നത്. വാഹനപരിശോധനയ്ക്കു നിന്ന എസ്‌ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ തടഞ്ഞത്. മദ്യപിച്ചിട്ടുണ്ടെന്നും ബൈക്കില്‍ ട്രിപ്പിള്‍ പോവുന്നതിലെ നിയമ ലംഘനവും വ്യക്തമാക്കി പിഴ ഈടാക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. അസോസിയേഷന്‍ നേതാക്കളാണെന്നും കേസെടുത്താല്‍ വിവരമറിയും എന്നുമായിരുന്നു ഭീഷണി.

അതേസമയം തന്നെ മറ്റു ചിലരും ഇതേ കുറ്റത്തിന് പിടിയിലായി സ്ഥലത്തുണ്ടായിരുന്നു. അസോസിയേഷന്‍ നേതാക്കളുടെ പരാക്രമങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തി. പിന്നീട് ഇതേ വിഡിയോ സഹിതം ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കുകയായിരുന്നു. തെളിവുസഹിതം ലഭിച്ച പരാതിയില്‍ നടപടിക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഈ മൂന്നു നേതാക്കള്‍ക്കുമെതിരെ വകുപ്പുതല നടപടിക്കുക്കു തുടക്കമായിട്ടുണ്ടെന്നാണ് വിവരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും