Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു; പ്രതിഷേധം

തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ ചെയ്ത് വിട്ടയച്ച യുവാവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ ചെയ്ത് വിട്ടയച്ച യുവാവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനകത്താണ് ആത്മഹത്യ ചെയ്തത്.

കരിമഠം കോളനിയില്‍ താമസിക്കുന്ന ബിജുവാണ് മരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ബിജുവിനെ ഞായറാഴ്ച ജാമ്യത്തില്‍ വിട്ടയച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.

എന്നാല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംശയം തോന്നിയാണ് ബിജുവിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ചോദ്യം ചെയ്യലില്‍ ബിജുവും സംഘര്‍ഷത്തില്‍ പങ്കാളിയാണെന്ന് മനസിലായി. എന്നാല്‍ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിരുന്നില്ല.  ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ബിജുവിനെ ഞായറാഴ്ച സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

ബിജുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുകയാണ്. ഇതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT