Kerala

പൊലീസ് സംശയിക്കുന്ന യുവതി 6 മരണങ്ങളുടേയും ദൃക്‌സാക്ഷി; കുടുംബത്തിലുണ്ടായ സംഭവങ്ങളും ദുരൂഹതയേറ്റുന്നു 

റോയ് തോമസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് അന്നമ്മയുടെ സഹോദരന്‍ എം എം മാത്യു നിര്‍ബന്ധം പിടിച്ചിരുന്നു. റോയ് മരിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം സമാനമായ സാഹചര്യത്തില്‍ എം എം മാത്യുവും മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൂടത്തായിയില്‍ സമാന സാഹചര്യത്തില്‍ ആറ് പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് സംശയിക്കുന്നത് ഈ മരണങ്ങള്‍ക്കെല്ലാം ദൃക്‌സാക്ഷിയായ യുവതിയെ. ആറ് മരണങ്ങള്‍ നടന്നിടിത്തും മരിച്ചവരുടെ ഉറ്റബന്ധുവായ യുവതിയുടെ സാന്നിധ്യമുണ്ടായിരുന്നതാണ് പൊലീസിന്റെ സംശയങ്ങള്‍ ബലപ്പെടുത്തിയത്. 

മരണങ്ങളിലെ സമാനതകള്‍ക്ക് പുറമെ, ഈ മരണങ്ങള്‍ക്ക് ശേഷം കുടുംബത്തിലുണ്ടായ സംഭവങ്ങളും ദുരൂഹതയിലേക്കാണ് വിരല്‍ചൂണ്ടിയത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഈ കുടുംബത്തിലെ ആറ് പേര്‍ മരിച്ചത്. 2002 ഓഗസ്റ്റ്  22ന് റിട്ട. അധ്യാപികയായ അന്നമ തോമസ് മരിച്ചു. ഇതായിരുന്നു കുടുംബത്തിലെ ആദ്യ മരണം. രാവിലെ ആട്ടിന്‍സൂപ്പ് കഴിച്ചതിന് പിന്നാലെ ഛര്‍ദിച്ചുകൊണ്ട് ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. 

ആറ് വര്‍ഷത്തിന് ശേഷമാണ് രണ്ടാമത്തെ മരണമുണ്ടാവുന്നത്. അന്നമയുടെ ഭര്‍ത്താവ് ടോം തോമസ് പൊന്നാമറ്റമാണ് മരിച്ചത്. ടോം പൊന്നാമറ്റം മരിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം ഇവരുടെ മകന്‍ റോയ് തോമസും മരിച്ചു. അകത്ത് നിന്ന് പൂട്ടിയ ശുചിമുറിക്കുള്ളിലാണ് റോയ് തോമസിന്റെ മൃതദേഹം കണ്ടെത്തിയത്. റോയിയുടെ മരണത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തെങ്കിലും ആത്മഹത്യയാണെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. 

റോയ് തോമസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് അന്നമ്മയുടെ സഹോദരന്‍ എം എം മാത്യു നിര്‍ബന്ധം പിടിച്ചിരുന്നു. റോയ് മരിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം സമാനമായ സാഹചര്യത്തില്‍ എം എം മാത്യുവും മരിച്ചു. റോയ് തോമസിന്റെ ഭാര്യ ജോളിയാണ് അയല്‍വാസികളെ മരണവിവരം അറിയിച്ചത്. അന്വേഷണ സംഘത്തിന്റെ സംശയങ്ങളെ ഇതും ബലപ്പെടുത്തി. 

എം എം മാത്യു മരിച്ച് മൂന്ന് മാസത്തിന് ശേഷം ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍ ഷാജുവും, രണ്ട് വര്‍ഷത്തിന് ശേഷം ഷാജുവിന്റെ ഭാര്യ സിലിയും മരിച്ചു. ആദ്യം നടന്ന മരണങ്ങളുടേത് പോലെ സമാന സാഹചര്യത്തിലായിരുന്നു ഈ മരണങ്ങളും. സിലിയുടെ മരണത്തിലെ അസ്വഭാവികത പൊലീസിന് വ്യക്തമായി. സിലി മരിച്ച് ഒരു വര്‍ഷത്തിന് ശേഷം ഷാജുവും റോയ് തോമസിന്റെ ഭാര്യ ജോളിയും പുനര്‍വിവാഹിതരായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT