Kerala

 പോണോഗ്രഫി: കേരളത്തില്‍ നിന്ന് ഒരു മിനുട്ടില്‍ അപ്‌ലോഡ് ചെയ്യുന്നത് 40 മിനുട്ട് വീഡിയോകള്‍

കുട്ടികളുടെ വീഡിയോയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ഡെല്‍ഹി: രാജ്യത്ത് പോണ്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നവരുടെയും, ഡൗണ്‍ലോഡ് ചെയ്യുന്നവരുടെയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് മെയില്‍ റ്റുഡെയുടെ റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ വീഡിയോയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ തന്നെ കേരളമാണ് വീഡിയോ അപ്‌ലോഡ് ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

ഓരോ മിനുട്ടിലും കേരളത്തില്‍നിന്ന് 40 മിനുട്ട് വീഡിയോകള്‍് അപ്‌ലോഡ് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹരിയാനയാണ് മൊബൈല്‍ വഴി പോണ്‍ വീഡിയോ കാണുന്നതില്‍ മുന്‍പന്തിയിലുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നതില്‍ അധികവും ചൈല്‍ഡ് പോണോഗ്രഫിയാണ് എന്നതാണ് പുതിയ കണക്കുകള്‍. നിയമ പരമായി തെറ്റാണെങ്കിലും ഇത് നിരോധിക്കാന്‍ ഏറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടതായുണ്ട്.

ടീന്‍സ്, ഡേസി ഗേല്‍സ്, സ്‌കൂള്‍ ഗേള്‍സ് എന്നിവയാണ് സെര്‍ച്ച് ചെയ്യാനായി ഉപയോഗിക്കുന്ന പ്രധാന വാക്കുകള്‍. കുട്ടികളുടെ വീഡിയോ ആവശ്യപ്പെട്ട് 1,16,000 പേര്‍ സെര്‍ച്ച് എഞ്ചിനുകളില്‍ തിരയുന്നതായി ഇന്ത്യന്‍ സൈബര്‍സെല്‍ ആര്‍മിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അന്യരാജ്യങ്ങളില്‍ നിന്നുള്ള വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ചിലവു കൂടും എന്നതിനാല്‍ പലരും ഇന്ത്യയില്‍ തന്നെ അപ്പ്‌ലോഡ് ചെയ്യുന്ന വീഡിയോകളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്.

ആണ്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ വീഡിയോ കാണുന്നത്. മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കപ്പെടുന്ന വീഡിയോകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT