Kerala

പ്രധാനമന്ത്രിയെ അനാദരിച്ചെന്ന വിവാദത്തിനിടെ യതീഷ് ചന്ദ്ര തെറിച്ചു; ഇനി സൈബറില്‍

പ്രധാനമന്ത്രിയോട് ആദരം കാട്ടിയില്ലെന്ന ആരോപണത്തിനിടെ, തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്രയ്ക്കു സ്ഥലംമാറ്റം.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പ്രധാനമന്ത്രിയോട് ആദരം കാട്ടിയില്ലെന്ന ആരോപണത്തിനിടെ, തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്രയ്ക്കു സ്ഥലംമാറ്റം. വികെ മധുവാണു പുതിയ കമ്മിഷണര്‍. യതീഷ്ചന്ദ്രയ്ക്കു പൊലീസ് ആസ്ഥാനത്തു സൈബര്‍ കേസുകളുടെ ചുമതല നല്‍കി. തൃശൂര്‍ ഡിഐജിയായി എസ്. സുരേന്ദ്രനെ നിയമിച്ചു. നിലവില്‍ കൊച്ചി കമ്മിഷണറായിരുന്നു. 

ശബരിമല സംഘര്‍ഷകാലത്തു നിലയ്ക്കലില്‍ അന്നത്തെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതുമായി ബന്ധപ്പെട്ടു യതീഷ്ചന്ദ്രയ്‌ക്കെതിരേ പരാതിയുയര്‍ന്നിരുന്നു. പ്രശ്‌നം പാര്‍ലമെന്റില്‍വരെ ഉന്നയിക്കപ്പെട്ടു. തുടര്‍ന്ന്, കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രി തൃശൂരിലെത്തിയപ്പോള്‍ യതീഷ്ചന്ദ്രയുടെ പെരുമാറ്റം മോശമായിരുന്നെന്നാരോപിച്ച് കേന്ദ്ര  ആഭ്യന്തരമന്ത്രാലയത്തിനു പരാതി ലഭിച്ചു. 

ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരിനോടു വിശദീകരണം തേടിയിരുന്നു. കുട്ടനെല്ലൂരിലെ ഹെലിപാഡില്‍ യതീഷ്ചന്ദ്ര പ്രധാനമന്ത്രിയെ ഹസ്തദാനം ചെയ്യുന്ന ചിത്രമാണു ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. വിവാദത്തേത്തുടര്‍ന്ന് യതീഷ്ചന്ദ്രയെ സ്ഥലംമാറ്റണമെന്നു ബിജെപി ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അവഗണിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം

ട്രാവലേറ്ററുകള്‍, എസ്‌കലേറ്ററുകള്‍; ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്‍നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില; പവന് 1,08,120 രൂപ