Kerala

പ്രമുഖ മാപ്പിളകലാ സാഹിത്യകാരന്‍ ബാലകൃഷ്ണന്‍ വളളിക്കുന്ന് അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും ഗ്രന്ഥകാരനുമായ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. തിരൂരങ്ങാടി ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്ററാണ്. 

മാപ്പിള സാഹിത്യം, ഭാഷ തുടങ്ങിയ മേഖലകളിലായി ധാരാളം ഗ്രന്ഥങ്ങള്‍ എഴുതുകയും ധാരാളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രന്ഥശാലാസംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും മുന്‍ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു. മാപ്പിളപ്പാട്ട് ഒരാമുഖ പഠനം, മാപ്പിള സംസ്‌കാരത്തിന്റെ കാണാപ്പുറങ്ങള്‍, മാപ്പിളസാഹിത്യവും നവോത്ഥാനവും, മാപ്പിളപ്പാട്ടുപാഠവും പഠനവും (സഹരചന) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മാപ്പിളസാഹിത്യത്തിലെ സംഭാവന മുന്‍നിര്‍ത്തി വിവിധ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

1936ല്‍ മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അധ്യാപകപരിശീലനം പൂര്‍ത്തിയാക്കി അധ്യാപന ജോലിയില്‍ പ്രവേശിച്ചു. 1955 ലാണ് ആദ്യകവിത പ്രസിദ്ധീകരിച്ചുവരുന്നത്. 1970 കളോടെ മാപ്പിള പഠനമേഖലയിലേക്ക് പ്രവേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് പ്രചാരണ ചൂടേറുന്നു, പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; തൃശൂരില്‍ റോഡ് ഷോ

വയനാട്ടില്‍ വീട്ടുമുറ്റത്ത് കാട്ടാന 80കാരിയെ എടുത്തെറിഞ്ഞു, കാലിന് ഗുരുതര പരിക്ക്; ആശുപത്രിയില്‍

'അതിജീവിതയ്ക്കൊപ്പം', കൗൺസിലർ പീഡിപ്പിച്ച യുവതിക്ക് നീതി ഉറപ്പാക്കണം; രമേഷ് പിഷാരടി

Today's Rashi Phalam March 29: ജോലിയിൽ ഉയർച്ച നേടും; പേരു ദോഷം ഉണ്ടാവാതെ ശ്രദ്ധിക്കുക

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈസ്റ്ററിനും വിഷുവിനും 42 അധിക സർവീസുമായി കെഎസ്ആർടിസി

SCROLL FOR NEXT